വാങ്ങിവെച്ച ക്യാരറ്റ് കേടുവന്നോ? എങ്കിൽ ഇനി വിഷമിക്കേണ്ട; ഇത്രയും ചെയ്താൽ മതി 

ക്യാരറ്റ് കഴിക്കാൻ പലർക്കും ഇഷ്ടമാണ്. ക്യാരറ്റ് ഉപയോഗിച്ച് പലതരം സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. എന്നാൽ അധിക ദിവസം ക്യാരറ്റുകൾ സൂക്ഷിക്കുമ്പോൾ അവ പെട്ടെന്ന് കേടായിപ്പോകാൻ സാധ്യതയുണ്ട്. കേടുവന്ന ക്യാരറ്റുകൾ കഴിക്കാൻ സാധിക്കില്ല. പിന്നീട് അത് കളയാൻ മാത്രമേ സാധിക്കുകയുള്ളു. ക്യാരറ്റ് കേടുവരാതെ സൂക്ഷിക്കാൻ നിങ്ങൾ ഇത്രയും മാത്രം ചെയ്താൽ മതി. 

വെള്ളത്തിൽ മുക്കിവയ്ക്കാം 

ക്യാരറ്റിന്റെ രണ്ട് അറ്റവും മുറിച്ച് കളഞ്ഞതിന് ശേഷം തൊലി കളയണം. ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ക്യാരറ്റ് മുക്കിവയ്ക്കാം. അടച്ചുവയ്ക്കാൻ കഴിയുന്ന പാത്രം തന്നെ വേണമെന്നില്ല. തുറന്ന പാത്രത്തിലും ക്യാരറ്റ് സൂക്ഷിക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ 15 ദിവസത്തോളം ക്യാരറ്റ് കേടുവരാതിരിക്കും. അതേസമയം 3 ദിവസം കൂടുമ്പോൾ പാത്രത്തിലെ വെള്ളം മാറ്റിവയ്‌ക്കേണ്ടതുണ്ട്. 

സിപ് ലോക്ക് ബാഗ് 

തൊലി കളഞ്ഞ ക്യാരറ്റ് കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം സിപ് ലോക്ക് ബാഗിലാക്കി സൂക്ഷിക്കാം. ഇത് ക്യാരറ്റ് കേടുവരുന്നതിനെ തടയുന്നു. നേരത്തെ മുറിച്ച് വയ്ക്കുമ്പോൾ എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കും. 

ചൂടാക്കി തണുപ്പിക്കാം 

ക്യാരറ്റ് അധിക ദിവസം കേടുവരാതിരിക്കണമെങ്കിൽ ഇങ്ങനെ ചെയ്താൽ മതി. തൊലി കളഞ്ഞ ക്യാരറ്റ് തിളപ്പിച്ച വെള്ളത്തിൽ 3 മിനിറ്റ് മുക്കിവയ്ക്കണം. ശേഷം തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കാം. ക്യാരറ്റ് വെള്ളത്തിൽ നിന്നും എടുത്തതിന് ശേഷം ഉണക്കാൻ വയ്ക്കണം. നന്നായി ഉണങ്ങിയതിന് ശേഷം സിപ് ലോക്ക് ബാഗിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം. എത്ര കാലം വരെയും ഇത് കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. 

ഫ്രിഡ്ജിൽ സൂക്ഷിക്കാം 

കുറച്ച് ദിവസം മാത്രമാണ് ക്യാരറ്റ് സൂക്ഷിക്കേണ്ടതെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കുന്നതാവും നല്ലത്. പച്ചക്കറികൾ വയ്ക്കുന്ന ട്രേയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. അല്ലെങ്കിൽ പ്ലാസ്റ്റിക് ബാഗിലോ, പേപ്പർ ടവലിൽ പൊതിഞ്ഞോ സൂക്ഷിക്കാവുന്നതാണ്.  

പുതിയ വസ്ത്രം വാങ്ങിയപ്പാടെ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം

By admin