വലിയ തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്നവരാണോ? ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ ഇന്ന് വളരെ കുറവാണ്. റിവാർഡുകളും ക്യാഷ് ബാക്കുകളും ക്രെഡിറ്റ് കാർഡിനെ കൂടുതൽ ജനപ്രിയമാക്കിയിട്ടുണ്ട്. വലിയ തുകയ്ക്കാണ് വാങ്ങലുകൾ നടത്തുന്നതെങ്കിൽ ഉപയോഗിക്കാൻ പറ്റിയ ക്രെഡിറ്റ് കാർഡുകൾ പരിചയപ്പെടാം 

 

1. ഐസിഐസിഐ ബാങ്ക് : ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ 3 മാസം മുതല്‍ 24 മാസം വരെയുള്ള കാലയളവില്‍ തുല്യമായ പ്രതിമാസ തവണകളായി മാറ്റുന്നതിനും തവണകളായി പണം നല്‍കാനും കഴിയുന്നവയാണ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍

 

2. എച്ച്ഡിഎഫ്സി ബാങ്ക്:  സ്മാര്‍ട്ട് ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നവയാണ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍. 6 മുതല്‍ 48 മാസം വരെയുള്ള തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കാം

 

3. ആക്സിസ് ബാങ്ക്: 1 ശതമാനം, 1.08 ശതമാനം, 1.25 ശതമാനം ,1.5 ശതമാനം , 2 ശതമാനം എന്നിങ്ങനെയുള്ള പലിശ നിരക്കില്‍ ഗഡുക്കളായി ആക്സിസ് ബാങ്ക ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ പണം തിരിച്ചടയ്ക്കാം.

 

4. എസ്ബിഐ കാര്‍ഡ്:  എസ്ബിഐ കാര്‍ഡ് വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ തിരിച്ചടവ് പ്രതിമാസ തവണകളിലേക്ക് മാറ്റുന്നത് 3 വഴികളിലൂടെ ചെയ്യാം.

 

A. എസ്ബിഐ കാര്‍ഡ് ഓണ്‍ലൈന്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

 

B. 56767 ലേക്ക് എഫ്പി എസ്എംഎസ് ചെയ്യുക

 

C. 3902 02 02/ 1860 180 1290 എന്ന നമ്പറുകളില്‍ വിളിക്കുക.

 

5. ആര്‍ബിഎല്‍ ബാങ്ക് : 3, 6, 9, 12, 18 അല്ലെങ്കില്‍ 24 മാസങ്ങളിലെ ഇഎംഐ ആക്കി ഇടപാടുകളെ മാറ്റാന്‍ ആര്‍ബിഎല്‍ ബാങ്ക്  ഉപഭോക്താക്കളെ അനുവദിക്കും

 

 

 

 

By admin