ബാത്റൂമിനുള്ളിലെ ദുർഗന്ധമകറ്റാൻ ഇതാ 5 എളുപ്പ വഴികൾ  

വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തി ഉണ്ടായിരിക്കേണ്ട ഇടമാണ് ബാത്‌റൂം. എന്നാൽ എപ്പോഴും ബാത്റൂം വൃത്തിയാക്കി സൂക്ഷിക്കുന്നത് പ്രായോഗികമല്ലാത്ത കാര്യമാണ്. നിരന്തരമായി ഉപയോഗിക്കുമ്പോൾ വൃത്തിയില്ലാതാവുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. ബാത്റൂമിലെ അസഹനീയമായ ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ. 

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയ്ക്ക് ബാത്റൂമിനുള്ളിൽ ദുർഗന്ധത്തെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ഒരു തുറന്ന പാത്രത്തിൽ കുറച്ച് ബേക്കിംഗ് സോഡ എടുത്ത് ബാത്റൂമിനുള്ളിൽ വയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. ഇത് ബാത്റൂമിനുള്ളിലെ ദുർഗന്ധത്തെ വലിച്ചെടുക്കുന്നു.

നാരങ്ങ

നാരങ്ങയ്ക്ക് രുചി നൽകാൻ മാത്രമല്ല ദുർഗന്ധം അകറ്റാനും സാധിക്കും. ബാത്റൂമിനുള്ളിൽ തന്നെ ഒരു പാത്രത്തിൽ നാരങ്ങ മുറിച്ച് വയ്ക്കുകയോ അല്ലെങ്കിൽ നാരങ്ങ നീര് വയ്ക്കുകയോ ചെയ്യാം. ഇത് ബാത്റൂമിനുള്ളിലെ ദുർഗന്ധത്തെ അകറ്റി നല്ല സുഗന്ധം പരത്തുന്നു. 

പുതിന അല്ലെങ്കിൽ ഗ്രാമ്പു 

ബാത്റൂമിനുള്ളിൽ നല്ല സുഗന്ധം ലഭിക്കാൻ പുതിനയോ ഗ്രാമ്പുവോ ഉപയോഗിക്കാവുന്നതാണ്. ഇത് നന്നായി പൊടിച്ചെടുത്തതിന് ശേഷം ഒരു പാത്രത്തിലാക്കി ബാത്റൂമിനുള്ളിൽ വയ്ക്കാം. 

ഓറഞ്ചിന്റെ തൊലി 

ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ ഓറഞ്ചിന്റെ തൊലി ഉപയോഗിക്കാവുന്നതാണ്. ഉപയോഗം കഴിഞ്ഞ ഓറഞ്ചിന്റെ തൊലി എടുത്തതിന് ശേഷം ബാത്റൂമിലെ ജനാലയുടെ ഭാഗത്തായി വെച്ചുകൊടുക്കണം. ഇത് ദുർഗന്ധത്തെ മാത്രമല്ല പ്രാണികൾ വരുന്നതിനെയും തടയുന്നു.   

ടീ ബാഗ് 

ഉപയോഗം കഴിഞ്ഞ ടീ ബാഗുകൾ ഇനി കളയേണ്ടി വരില്ല. തേയിലയുടെ തരി എണ്ണയിൽ ചേർത്തതിന് ശേഷം ഒരു ഗ്ലാസ് പാത്രത്തിലാക്കി ബാത്റൂമിനുള്ളിൽ വയ്ക്കാം. ഇത് എളുപ്പത്തിൽ ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു. 

കഴുകിയിട്ടും വസ്ത്രത്തിലെ കറ മാറിയില്ലേ? എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ

By admin