പഴം കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ   

പഴവർഗ്ഗങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് അധികപേരും. നല്ല ആരോഗ്യം ലഭിക്കാൻ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് ഒഴിവാക്കാനാകാത്ത കാര്യമാണ്. ഇടയ്ക്കിടെ വാങ്ങുന്നത് ഒഴിവാക്കാൻ പഴവർഗ്ഗങ്ങൾ എപ്പോഴും ഒരുമിച്ചാണ് നമ്മൾ വാങ്ങി സൂക്ഷിക്കാറുള്ളത്. എന്നാൽ വാങ്ങി വയ്ക്കുന്ന പഴവർഗ്ഗങ്ങൾ കേടുവരുന്നത് പലവീടുകളിലെയും സ്ഥിരം കാഴ്ച്ചയാണ്. പ്രത്യേകിച്ചും പഴം പെട്ടെന്ന് പഴുക്കുകയും  നിറം മാറുകയും ചെയ്യുന്നു. പഴുത്ത് കഴിഞ്ഞാൽ പിന്നെ ഇതാരും കഴിക്കുകയുമില്ല. പഴം എപ്പോഴും ഫ്രഷായിരിക്കാൻ ഇത്രയും മാത്രം ചെയ്താൽ മതി. 

തണ്ടുകൾ പൊതിയാം 

പഴത്തിൽ നിന്നും എത്തിലീൻ വാതകം പുറംതള്ളാതിരിക്കാൻ തണ്ടുകൾ പൊതിഞ്ഞ് വയ്ക്കുന്നത് നല്ലതായിരിക്കും. അലൂമിനിയം ഫോയിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് തണ്ടുകൾ നന്നായി പൊതിഞ്ഞ് സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പഴം പെട്ടെന്ന് പഴുക്കുന്നത് തടയുകയും എപ്പോഴും ഫ്രഷായിരിക്കുകയും ചെയ്യുന്നു. 

പഴങ്ങൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം

പെട്ടെന്ന് കേടാവുന്നത് തടയണമെങ്കിൽ പഴം കേടുവരാത്ത രീതിയിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. പഴം ഹാങ്ങർ അല്ലെങ്കിൽ ഹൂക് ഉപയോഗിച്ച് തൂക്കിയിട്ടാൽ കേടാവുന്നത് ഒഴിവാക്കാൻ സാധിക്കും. 

ഒരുമിച്ച് സൂക്ഷിക്കരുത് 

എത്തിലീൻ വാതകം പുറംതള്ളുന്നതുകൊണ്ട് തന്നെ പഴങ്ങൾ ഒരുമിച്ച് സൂക്ഷിച്ചാൽ പെട്ടെന്ന് പഴുത്ത് പോകും. അതിനാൽ തന്നെ അധികമായി പഴങ്ങൾ ഒരുമിച്ച് സൂക്ഷിക്കാതിരിക്കാം. 

മറ്റ് പഴവർഗ്ഗങ്ങൾ 

മറ്റുള്ള പഴവർഗ്ഗങ്ങൾക്കൊപ്പം പഴം സൂക്ഷിക്കാൻ പാടില്ല. പ്രത്യേകിച്ചും ആപ്പിൾ, അവോക്കാഡോ തുടങ്ങിയ പഴവർഗ്ഗങ്ങൾക്കൊപ്പം. കാരണം ഇതിൽ നിന്നും വാതകങ്ങൾ പുറത്ത് വരുകയും അതുമൂലം പഴം പെട്ടെന്ന് പഴുത്ത് പോവുകയും ചെയ്യുന്നു. 

ഫ്രിഡ്ജിൽ സൂക്ഷിക്കാം 

പഴുത്ത പഴങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പഴത്തിന്റെ പുറം ഭാഗത്തുള്ള നിറത്തിൽ വ്യത്യാസങ്ങൾ ഉണ്ടായാലും ഇത് അകം എപ്പോഴും ഫ്രഷായിരിക്കാൻ സഹായിക്കുന്നു.

അടുക്കളയിൽ ഈർപ്പം തങ്ങി നിൽക്കുന്നുണ്ടോ? ഭക്ഷണം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

By admin