കോഴിക്കോട് : കോഴിക്കോട് നഗരത്തിന്റെ പ്രധാന കൊമേഴ്ഷ്യൽ & റെസിഡൻസ് സെന്ററായ നടക്കാവിൽ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത ചലച്ചിത്ര താരവും മൈജി ബ്രാൻഡ് അംബാസിഡറുമായ മഞ്ജു വാര്യർ, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പ്, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ. ഷാജി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, മാതൃഭൂമി ചെയർമാൻ പി.വി. ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാകുന്ന വിശാല ഷോറൂമാണ് ഇത്. നടക്കാവ് കണ്ണൂർ റോഡിൽ പോലീസ് സ്റ്റേഷന് എതിർവശം എ. ജി. സി ടവറിലാണ് ഷോറൂം.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *