ഇടുക്കി: അപകടത്തിൽപെട്ട കാറിൽ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞു. ഇടുക്കി ഉപ്പുതറയിലാണ് ദുരൂഹസംഭവം. അപകടം മനഃപൂര്‍വം ഉണ്ടാക്കിയതാണോ എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ആലടി സ്വദേശി സുരേഷാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് കാറില്‍ സ്ത്രീ കുടുങ്ങി കിടക്കുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. ഇവരെ പുറത്തെടുത്ത് നാട്ടുകാർ കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.
അപകടത്തില്‍ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് സുരേഷ് പോയെന്നാണ് പൊലീസ് പറയുന്നത്. സുരേഷും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇദ്ദേഹം മൊഴി നൽകിയത്.
എന്നാല്‍ മദ്യ ലഹരിയിലുള്ള ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. അപകടം നില തരണം ചെയ്താലെ ഇവരില്‍നിന്ന് വിവരങ്ങള്‍ തേടാനാകൂ.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *