കോഴിക്കോട്: ക്ഷേത്രോത്സവത്തിൽ പ​ങ്കെടുക്കാനെത്തിയ യുവാവിനെ ഒരുസംഘം മർദിച്ചുകൊന്നു. കോഴിക്കോട് പാലക്കോട്ടുവയൽ പാലക്കണ്ടിയിലാണ് സംഭവം. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാ(20)ണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം ആളുകൾ ചേർന്നാണ് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രിയിൽ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം.
മൂന്ന് പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ സമീപവാസിയായ അച്ഛനും രണ്ടുമക്കളും ഉൾപ്പെടും. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *