‘ഇത് എത്രമത്തെ കാമുകന്‍’ ചോദ്യത്തിന് നല്‍കുന്ന ഉത്തരം വെളിപ്പെടുത്തി ശ്രുതി ഹാസന്‍

ചെന്നൈ: തന്‍റെ പ്രണയബന്ധങ്ങള്‍ വലിയ മറച്ചുവയ്ക്കലുകള്‍ നടത്താതെ വെളിപ്പെടുത്തുന്ന വ്യക്തിയാണ് ശ്രുതി ഹാസന്‍. അടുത്തിടെ പങ്കാളിയുമായി വേർപിരിഞ്ഞപ്പോഴും ശ്രുതി അത് മാധ്യമങ്ങളിൽ നിന്ന് മറച്ചുവെച്ചില്ല. ഫിലിംഫെയറുമായുള്ള അഭിമുഖത്തില്‍ ‘ഇത് എത്രമത്തെ കാമുകന്‍’ എന്ന് ചോദിച്ചവർക്ക് ശ്രുതി ഹാസൻ നല്‍കാറുള്ള മറുപടി വെളിപ്പെടുത്തുകയാണ്. 

ജീവിതത്തിൽ ശ്രുതിയ്ക്ക് എന്തെങ്കിലും പശ്ചാത്താപമുണ്ടോ എന്ന് ചോദിച്ചപ്പോൾ, നടി അഭിമുഖത്തില്‍ പറഞ്ഞത് ഇതാണ് “ഞാൻ ചിലരെ വേദനിപ്പിച്ചിട്ടുണ്ട്, അത് ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് ഇന്ന് ഞാൻ ആഗ്രഹിക്കുന്നു. മറ്റെൊന്നിലും എനിക്ക് ഖേദമില്ല. അന്ന് ശരിക്കും ഞാൻ ഒരു കോമാളിയായിരുന്നു. എനിക്ക് വളരെ വിലപ്പെട്ട ചില ആളുകളെ, ഞാൻ അവരെ അബദ്ധത്തിൽ വേദനിപ്പിച്ചു. ഇപ്പോൾ ഞാൻ എപ്പോഴും അതിന് ക്ഷമ ചോദിക്കാൻ സമയം കണ്ടെത്തുന്നു”

ശ്രുതിയുടെ ബന്ധങ്ങൾ, വേർപിരിയലുകൾ എന്നിവയെക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെ റിലേഷന്‍ഷിപ്പുകള്‍ തന്നെ ‘ഇത്രയധികം സ്വാധീനിച്ചിട്ടില്ലായിരുന്നു’ എന്ന് ശ്രുതി പറഞ്ഞു.

“നമുക്കെല്ലാവർക്കുംഅപകടകാരിയായ മുൻ കാമുകൻ ഉണ്ട്. എന്നാല്‍ പിരിഞ്ഞാല്‍ ഞാൻ ആ അധ്യായം ഒരു ഖേദവുമില്ലാതെ അവസാനിപ്പിക്കുന്നു. അതുകൊണ്ടാണ് ആളുകൾ, ഓ, ഇത് എത്രാമത്തെ കാമുകൻ? എന്ന് ചോദിക്കുമ്പോള്‍, നിങ്ങൾക്ക് മനസ്സിലാകുന്നില്ല  നിങ്ങൾക്ക് ഇത് ഒരു സംഖ്യയാണ്, എനിക്ക് അത് എനിക്ക് ആവശ്യമുള്ള സ്നേഹം ലഭിക്കുന്നതിൽ ഞാൻ എത്ര തവണ പരാജയപ്പെട്ടു എന്ന കണക്കാണ് എന്നാണ് മറുപടി നല്‍കാറ്. അതിനാൽ, എനിക്ക് അതിൽ വിഷമം തോന്നുന്നില്ല. പക്ഷേ എനിക്ക് അൽപ്പം വിഷമം തോന്നും. തീർച്ചയായും, ഞാൻ മനുഷ്യനാണ്” ശ്രുതി ഹാസൻ സമ്മതിച്ചു.

പ്രണയ ബന്ധങ്ങളിൽ താൻ ‘വിശ്വസ്തയായിരുന്നുവെന്ന്’ ശ്രുതി പറഞ്ഞു. പങ്കാളി അകന്നു പോകുമ്പോൾ താൻ അവരെ കുറ്റപ്പെടുത്താറില്ലെന്നും ശ്രുതി സമ്മതിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ അച്ഛൻ കമൽ ഹാസനോടൊപ്പമുള്ള രണ്ട് മനോഹരമായ ചിത്രങ്ങൾ ശ്രുതി പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങളിൽ, കമൽ ഹാസൻ ഒരു കസേരയിൽ ഇരിക്കുന്നതും ശ്രുതി അദ്ദേഹത്തിന്റെ മുന്നിൽ (തറയിൽ) ഇരിക്കുന്നതും കാണാം. ശ്രുതി തന്റെ ഏറ്റവും മികച്ച കാഷ്വൽ വസ്ത്രം ധരിച്ചപ്പോൾ കമൽ ഹാസൻ പിങ്ക് നിറത്തിലുള്ള ടീ-ഷർട്ടാണ് ധരിച്ചിരിക്കുന്നത്.

2023 ൽ പുറത്തിറങ്ങിയ വീര സിംഹ റെഡ്ഡി, വാൾട്ടെയർ വീരയ്യ, ദി ഐ, ഹായ് നന്ന, സലാർ: പാർട്ട് 1 എന്നീ ചിത്രങ്ങളിലാണ് ശ്രുതി അവസാനമായി അഭിനയിച്ചത്. ലോകേഷ് കനകരാജിന്റെ കൂലി എന്ന ചിത്രമാണ് ശ്രുതിയുടെതായി അടുത്തതായി വരാനുള്ളത്. രജനികാന്താണ് ചിത്രത്തിലെ ഹീറോയായി എത്തുന്നത്. സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം ആഗസ്റ്റ് 14നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 

പോപ്പിന്റെ വിയോഗത്തിന് പിന്നാലെ ഈ ചിത്രത്തിന്‍റെ കാഴ്ചക്കാര്‍ 283% വര്‍ദ്ധിച്ചു; കാരണം ഇതാണ് !

കേസരി 2നെ പ്രശംസിച്ച് ശശി തരൂർ,’പക്ഷെ അക്ഷയ് കുമാർ ഉപയോഗിക്കുന്ന വാക്കുകൾ സി ശങ്കരൻ നായർ ഉപയോഗിക്കില്ല’

By admin