ആദ്യം പടക്കമെറിഞ്ഞു, ശബ്ദം കേട്ട് പുറത്തിറങ്ങിയവർക്ക് മർദ്ദനം; വിവാഹ സംഘത്തിൻ്റെ വാഹനത്തിന് നേരെ ആക്രമണം
മലപ്പുറം : വിവാഹ സംഘത്തിൻ്റെ വാഹനത്തിന് നേരെ ആക്രമണം. കൊടുവള്ളി വെണ്ണക്കാടാണ് വിവാഹ സംഘത്തിൻ്റെ ബസിന് നേരെ ഒരു സംഘം പടക്കം എറിഞ്ഞത്. പുറത്തിറങ്ങിയവരെ മർദിക്കുകയും ചെയ്തു.
വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമങ്ങൾക്ക് കാരണം. വിവാഹ സംഘത്തിൻ്റെ ബസിൻ്റെ ചില്ലുകളും അതിക്രമികൾ തകർത്തു.