5 ലക്ഷം രൂപയ്ക്ക് മാല കെട്ടാൻ കൊട്ടേഷൻ പിടിച്ച് രേവതി – ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
അഞ്ച് ലക്ഷം രൂപയ്ക്ക് മാല കെട്ടാനുള്ള ഓർഡർ രേവതിയ്ക്ക് വാങ്ങിക്കൊടുത്തിരിക്കുകയാണ് സച്ചി. മാലയ്ക്കായുള്ള പൂക്കൾ വാങ്ങാൻ അവർ ഇരുവരും മാർക്കറ്റിൽ പോയിരുന്നു. പൂക്കൾ വാങ്ങി ലോഡ് ഓട്ടോയിൽ കയറ്റി വീട്ടിലെത്തിയ അവരോട് അകത്ത് ഹാളിലിരുന്ന് മാലകൾ കെട്ടാൻ അച്ഛൻ പറഞ്ഞു . ചന്ദ്ര അതിനെ എതിർത്തെങ്കിലും രവി അതിനൊന്നും ചെവി കൊടുക്കാൻ തയ്യാറായില്ല . ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
500 മാലകൾ ഒറ്റ ദിവസം കൊണ്ട് കെട്ടി തീർക്കണം. രേവതിയും ദേവുവും കൂട്ടുകാരും അതിനുള്ള പരിപാടികൾ തുടങ്ങിക്കഴിഞ്ഞു . 500 മാലകൾ കെട്ടാനുള്ള ഓർഡർ ആണ് രേവതിയ്ക്ക് കിട്ടിയിരിക്കുന്നത് എന്ന് കേട്ടപ്പോൾ തന്നെ സുധിയും ചന്ദ്രയും ആകെ അമ്പരന്ന് നിൽക്കുകയാണ്. ലക്ഷങ്ങൾ ഇതിൽ നിന്ന് ലാഭം കിട്ടുമെന്ന് കേട്ടതോടെ ചന്ദ്രയുടെ കിളി അങ്ങ് പറന്നെന്ന് വേണം കരുതാൻ. അസൂയയും കുശുമ്പും കൊണ്ട് ചന്ദ്രയുടെ മുഖം തന്നെ ഒരുമാതിരി ആയിട്ടുമുണ്ട്. എന്നാൽ രവി രേവതിയ്ക്ക് വലിയ സപ്പോർട്ട് ആണ്. ഹാളിലെ സോഫയും മറ്റും നീക്കി വെച്ച് മാലകൾ കെട്ടാൻ രവിയാണ് അവരെ സഹായിച്ചത്. മാത്രമല്ല സച്ചി അടുത്ത പൂക്കളുടെ ലോഡ് കൊണ്ടുവരാൻ മാർക്കറ്റിൽ പോയപ്പോൾ കെട്ടിയ മാലകളുടെ എന്നുമെല്ലാം രവിയാണ് ഡയറിയിൽ കുറിച്ചത്. എണ്ണം കുറയാനോ കൂടാനോ പാടില്ലല്ലോ.
പൂമാലകൾ കെട്ടലൊന്നും അത്ര വലിയ ജോലിയല്ലെന്ന് പറഞ്ഞ് പുച്ഛിക്കാൻ വന്ന ചന്ദ്രക്കിട്ടും രവി നല്ല പണി കൊടുത്തു. രേവതിക്കും ദേവുവിനും തനിക്കും ഉൾപ്പടെ എല്ലാവർക്കുമുള്ള ചായ ഇട്ട് കൊണ്ടുവരാൻ രവി ചന്ദ്രയോട് പറഞ്ഞു. അത് കേട്ടതും ചന്ദ്ര ആകെ ഞെട്ടിപ്പോയി . പിന്നേ…ഞാനോ …. എനിക്കിതല്ലേ പണി എന്നായിരുന്നു ചന്ദ്രയുടെ മറുപടി . അതെന്താ ചായ നിനക്ക് ഇടാൻ പറ്റില്ലേ എന്ന് രവി ഒന്ന് കടുപ്പിച്ച് ചോദിച്ചതും ചന്ദ്ര അടങ്ങി. അങ്ങനെ ചന്ദ്ര എല്ലാവർക്കുമുള്ള ചായ ഇട്ട് കൊണ്ടുവന്നു. രേവതി ദേവുവിനോട് എല്ലാവർക്കുമുള്ള ചായ കൊടുക്കാൻ പറഞ്ഞു. അതിനിടയിലാണ് ഈ പൂമാലകൾ കെട്ടുന്നത് ഫോട്ടോയും വിഡിയോയും എടുത്ത് സോഷ്യൽ മീഡിയ വഴി മാർക്കറ്റ് ചെയ്‌താൽ നമുക്ക് കൂടുതൽ ഓർഡറുകൾ കിട്ടുമെന്ന് ദേവു പറഞ്ഞത്. അത് ശെരിയാണെന്ന് രവിക്കും തോന്നി .
അങ്ങനെ രവി അവരെല്ലാം ചേർന്ന് മാലകൾ കെട്ടുന്നത് ഫോട്ടോയും വിഡിയോയും എടുക്കാൻ തുടങ്ങി. പക്ഷെ എടുക്കുന്നത് അങ്ങോട്ട് ക്ലിയർ ആവുന്നില്ല. അതുകൊണ്ട് അവിടെ വെറുതെ പണിയില്ലാതെ ഇരുന്നിരുന്ന സുധിയോട് ഫോട്ടോയും വിഡിയോയും നല്ല വൃത്തിയായി എടുക്കാൻ രവി പറഞ്ഞു . എനിക്ക് ജോലിക്ക് പോകാനുള്ള പ്രെപറേഷൻസ് ഉണ്ടെന്ന് പറഞ്ഞ് മുങ്ങാൻ സുധി ശ്രമിച്ചെങ്കിലും അച്ഛൻ ആ കെനിയൻ സ്വപ്നം വിട്ട് സുധിയോട് മര്യാദയ്ക്ക് പറഞ്ഞ പണിയെടുക്കാൻ ഓർഡർ ഇട്ടു. അങ്ങനെ നമ്മുടെ സുധി മാറി മാറി എല്ലാ കോർണറിൽ നിന്നും ഫോട്ടോയും വിഡിയോയും എടുത്തു. അതെല്ലാം കൂടി കണ്ട് വന്ന ചന്ദ്രയ്ക്ക് കലിയിളകി നിൽക്കുന്നത് കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.