വായപ വാഗ്ദാനം ചെയ്യും, ഒളിഞ്ഞിരിക്കുന്ന ചാർജുകൾ കുറിച്ച് മിണ്ടില്ല; ലോൺ എടുക്കുന്നവർ അറിയണ്ടതെല്ലാം
പേഴ്‌സണൽ ലോൺ വേണോ എന്ന് ചോദിച്ചുകൊണ്ട് ബാങ്കുകളുടെ ഫോൺ വിളികൾ ഒരു പക്ഷെ നിങ്ങളെയും തേടി വന്നിരിക്കാം. കുറഞ്ഞ പലിശയും മറ്റും വാഗ്ദാനം ചെയ്ത വ്യക്തിഗത വായ്പകൾ ബാങ്കുകൾ വെച്ചുനീട്ടും, എന്നാൽ പലപ്പോഴും ഈ വായ്പകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ചാർജുകൾ കുറിച്ച് അവർ പറഞ്ഞേക്കില്ല. വ്യക്തിഗത വായ്പകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
1. പ്രോസസ്സിംഗ് ഫീസ്: വായ്പാദാതാവിന് വായ്പ അനുവദിക്കുന്നത് ചെലവാകുന്ന തുകയാണ് പ്രോസസ്സിംഗ് ഫീസ്. സാധാരണയായി, കടം കൊടുക്കുന്ന തുകയുടെ 0.5% മുതല്‍ 2.5% വരെയാണ് പ്രോസസ്സിംഗ് ഫീസ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ ഫീസ് മുന്‍കൂറായി തന്നെ ഈടാക്കും
2. വെരിഫിക്കേഷന്‍ ചാര്‍ജുകള്‍: വായ്പ എടുക്കുന്ന വ്യക്തിയുടെ എല്ലാ വിവരങ്ങളും അതായത്, ക്രെഡിറ്റ് സ്കോര്‍, തിരിച്ചടവുകളുടെ വിവരങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനായി മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കും. ഇതിനുള്ള ചെലവാണ് ഈ ഇനത്തില്‍ ഈടാക്കുന്നത്.
3. ജിഎസ്ടി: വായ്പ അപേക്ഷ, തിരിച്ചടവ്, എന്നിങ്ങനെ സേവനങ്ങള്‍ക്ക് ജിഎസ്ടി ചുമത്തും.
4. തിരിച്ചടവിലെ വീഴ്ചകള്‍ക്കുള്ള പിഴ: വായ്പയുടെ തിരിച്ചടവില്‍ വീഴ്ച ഉണ്ടായാല്‍ പിഴ ചുമത്തപ്പെടും, ഇത് ആവര്‍ത്തിച്ചാല്‍ ഈ പിഴകള്‍ വര്‍ദ്ധിക്കും.
5. പീപേയ്മെന്‍റ് ഫീ : മുന്‍കൂര്‍ തിരിച്ചടവ് കാലാവധി തീരുന്നതിന് വായ്പ മുമ്പ് അടച്ചുതീര്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, ഒരു പ്രീപേയ്മെന്‍റ് ഫീ നല്‍കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടേക്കാം. പലിശ വരുമാനം നഷ്ടപ്പെടുന്നത് കാരണമാണ് ഈ ഫീസ് ചുമത്തുന്നത്
6. ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്മെന്‍റ് ഫീസ്: ലോണ്‍ സ്റ്റേറ്റ്മെന്‍റുകളുടെയോ ഷെഡ്യൂളുകളുടെയോ അധിക പകര്‍പ്പുകള്‍ ആവശ്യമുള്ളപ്പോഴെല്ലാം അത്തരം പേപ്പറുകള്‍ തയ്യാറാക്കുന്നതിന് കടം കൊടുക്കുന്നവര്‍ ഒരു ചെറിയ ഫീസ് ഈടാക്കിയേക്കാം.
7. ഡോക്യുമെന്‍റേഷന്‍ നിരക്കുകള്‍: ചില ബാങ്കുകള്‍ പലിശയുടെ രൂപത്തില്‍ ചാര്‍ജുകള്‍ ചോദിക്കില്ലെങ്കിലും, കടം വാങ്ങുന്നയാള്‍ ഒപ്പിടുന്ന ലോണ്‍ പേപ്പറുകള്‍ തയ്യാറാക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമുള്ള ചെലവിലേക്കായി ഫീസ് ആവശ്യപ്പെട്ടേക്കാം.