വയോധികയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; അന്വേഷണമാരംഭിച്ച് പൊലീസ്

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിലിലെ എൺപത്തിയഞ്ച് വയസ്സുളള പുഷ്പവതി അമ്മയാണ് മരിച്ചത്. രാവിലെ അയൽവാസികളാണ് മൃതദേഹം കണ്ടത്. കുളിമുറിയിൽ തന്നെ വെളളം ചൂടാക്കാൻ ഉപയോഗിക്കുന്ന അടുപ്പുണ്ട്. ഇതിൽ നിന്ന് തീപടർന്നതാണോ എന്ന് സംശയിക്കുന്നു. ആത്മഹത്യയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുളിമുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മട്ടന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

By admin