ലോകബാങ്ക് സഹായമായി കിട്ടിയ 140 കോടി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി, പരിശോധനക്കായി ലോകബാങ്ക് സംഘം കേരളത്തിലേക്ക്
തിരുവനന്തപുരം: ലോക ബാങ്ക് സഹായമായി നല്കിയ 140 കോടി രൂപ വകമാറ്റി സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ട്രഷറിയിലെത്തിയ പണം വകമാറ്റിയത്. കാർഷിക മേഖലയിലെ നവീകരണത്തായുള്ള കേര പദ്ധതിക്കുള്ള പണമാണ് വകമാറ്റിയത്. പണം വകമാറ്റിയത് പരിശോധിക്കാന്‍ ലോക ബാങ്ക് സംഘം കേരളത്തില്‍ എത്തും. മെയ് 5 ന് സംഘം കേരളത്തിലെത്തി ചീഫ് സെക്രട്ടറിയെ കാണും. മാർച്ച് 17 നാണ് കേര പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയം പണം കൈമാറിയത്. 139.66 കോടിയാണ് ട്രഷറിയിലെത്തിയത്. ഒരാഴ്ചക്കകം പദ്ധതി അക്കൗണ്ടിലേക്ക് പണം കൈമാറണമെന്ന് വ്യവസ്ഥ അഞ്ച് ആഴ്ച കഴിഞ്ഞിട്ടും പാലിച്ചിട്ടില്ല.