ബൈക്കുകൾ കൂട്ടിമുട്ടി, തൃച്ചാറ്റുകളും ജംഗ്ഷനിൽ മുട്ടൻ തര്‍ക്കം, പൊലീസ് എത്തിയപ്പോൾ കഥ മാറി, കയ്യിൽ ഹെറോയിൻ
പൂച്ചാക്കല്‍: എംഡിഎംഎയും ഹെറോയിനും അടക്കമുള്ള നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എറണാകുളം തോപ്പുംപടി പ്ലാപ്പള്ളി വീട്ടിൽ സനീഷ് (40) ആണ് പൂച്ചാക്കൽ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരം തൃച്ചാറ്റുകളും ജംഗ്ഷന് സമീപം വെച്ച് രണ്ട് ഇരുചക്ര വാഹനങ്ങൾ കൂട്ടിമുട്ടി. ഇതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് ഒടുവിൽ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ പക്കൽ നിന്നും 9.53 ഗ്രാം എംഡിഎംഎയും 6.41 ഗ്രാം ഹെറോയിനും അടക്കമുള്ള നിരോധിത മയക്കു മരുന്നുകൾ കണ്ടെത്തിയത്.
ഇയാളെ അറസ്റ്റ് ചെയ്തു ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പൂച്ചാക്കൽ പൊലീസ് ഇൻസ്‌പെക്ടർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ എസ് ഐ ജോസ് ഫ്രാൻസിസ്, എസ് ഐസണ്ണി, എഎസ്ഐ അമ്പിളി, ജുബിൻ, ബിജീഷ് ബി, കിംഗ് റിച്ചാർഡ്, ജോബി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.