പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചിയിലെ നാവികസേന ഉദ്യോഗസ്ഥനായിരുന്ന വിനയ് നർവാളിന്റെ കുടുംബത്തിന് ഹരിയാന സർക്കാർ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സർക്കാർ ജോലി ആർക്കും നൽകണമെന്ന് കാര്യത്തിൽ വിനയ് നർവാളിന്റെ മാതാപിതാക്കൾക്ക് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി നയബ് സിംഗ് സൈനി വ്യക്തമാക്കി. ഹരിയാനയിലെ കർനാൽ സ്വദേശിയായിരുന്നു വിനയ്. കൊച്ചിയിൽ ദക്ഷിണ നാവികസേന ആസ്ഥാനത്തായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഏപ്രിൽ 16നായിരുന്നു വിവാഹം. ഏപ്രിൽ 22ന് ഹണിമൂണിനായി ജമ്മു കാശ്മീരിലെത്തിയപ്പോഴാണ് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1