നടുറോഡിൽ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെയും യൂട്യൂബർ ദാസേട്ടന്റെയും റീൽസ് ചിത്രീകരണത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. പലരും മോട്ടോർ വാഹന വകുപ്പിനെ ടാഗ് ചെയ്തു സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്ന തിരക്കിലാണ്. ഇവരെ പിന്തുണച്ചവരെ ഇവർ പരിഹസിക്കുകയാണെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്.
ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിക്ക് ഒപ്പമാണ് തിരക്കുള്ള റോഡിൽ കിടന്നുള്ള രേണുവിന്റെ റീൽസ് ചിത്രീകരണം. എന്ത് തോന്ന്യവാസം ആണ് നടു റോഡിൽ കിടന്ന് കാണിക്കുന്നത് എന്നാണ് കമന്റുകൾ.
വഴി മുടക്കിക്കൊണ്ടുള്ള റീല്‍സ് ചിക്രീകരണത്തില്‍, ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ അവരെ ശകാരിക്കുന്നതും വിഡിയോയില്‍ കാണാം. പിന്നാലെ ദാസ് കൈകൂപ്പി ക്ഷമ ചോദിക്കുന്നതും കാണാം. രേണു സ്വന്തം പേജില്‍ ഊ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരില്‍, നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ നേരത്തേ തന്നെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. രേണുവിന്റെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് വലിയ രീതിയിലുള്ള വിമർശനം ഉയരുന്നത്. അടുത്തിടെ ചില ആല്‍ബങ്ങളിലും റീല്‍സുകളിലുമൊക്കെ രേണു അഭിനയിച്ചിരുന്നു. അവരുടെ ഇഴുകി ചേര്‍ന്നുള്ള അഭിനയവും, വസ്ത്രധാരണവും മുന്‍നിര്‍ത്തിയാണ് ചിലര്‍ മോശം കമന്‍റുകളുമായെത്തുന്നത്.
വ്യാപകമായിട്ടുള്ള സൈബര്‍ ബുള്ളിയിംഗാണ് രേണുവിന് നേരെ ഉണ്ടായത്. വിഷു ആശംസ അറിയിച്ചു കൊണ്ടാണ് രേണു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ലോങ് സ്കര്‍ട്ടും ബ്ലൗസുമായിരുന്നു രേണുവിന്റെ ഔട്ട്ഫിറ്റ്. കല്ലുകൾ പതിച്ച നെക്‌ലസും കമ്മലും ഹിപ്ചെയിനുമാണ് ആക്സസറീസ്. ‘ശക്തരായ സ്ത്രീകൾക്ക് ആറ്റിറ്റ്യൂഡ് അല്ല, അവർക്ക് മാനദണ്ഡങ്ങളുണ്ട്.’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *