ദേവയാനിയും നയനയും ഒന്നിച്ച സത്യമറിഞ്ഞ് ആദർശ് – പത്തരമാറ്റ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
വിഷു ആഘോഷം തുടങ്ങുകയാണ് അനന്തപുരിയിൽ. നവ്യയും നയനയും മാത്രമാണ് അനന്തപുരിയിൽ ഇല്ലാത്തത്. അവർ ഇരുവരും നന്ദുവിനും അമ്മയ്ക്കും അച്ഛനുമൊപ്പം വീട്ടിൽ വിഷു ആഘോഷിക്കുന്നുണ്ട്. അപ്പൊ നമുക്ക് അവിടത്തെ വിഷു ആഘോഷം കണ്ടിട്ട് വന്നാലോ…നോക്കാം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ.
ദേവയാനി ആദർശിനെയും ജലജ അഭിയേയും ജാനകി അനിയേയും കണ്ണുപൊത്തി കൊണ്ടുവന്ന് വിഷുക്കണി കാണിച്ചു. മൂർത്തി മുത്തശ്ശനും മുത്തശ്ശിയും ജയനും അജയനുമെല്ലാം നേരത്തെ തന്നെ കണി കണ്ടിരുന്നു. എല്ലാവരും വളരെ സന്തോഷത്തിലാണ്. എന്നാൽ അനാമികയെ മാത്രം അങ്ങോട്ട് കണ്ടില്ല . അതേപ്പറ്റി മൂർത്തി മുത്തശ്ശൻ ജാനകിയോട് ചോദിച്ചു. എന്നാൽ അനാമിക വിളിച്ചപ്പോൾ എണീറ്റില്ലെന്നും നേരെ മുകളിലേയ്ക്ക് നോക്കി കണി കണ്ടെന്നും അനി മറുപടി പറഞ്ഞു. ഒരു നിമിഷം ആരും ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും അനാമിക സ്വയം കണ്ണൊക്കെ പൊത്തി സ്റ്റെപ്പിറങ്ങി വരുന്ന കാഴ്ചയാണ് കണ്ടത്. വരുന്ന വഴിയ്ക്ക് അവൾ ഒന്ന് താഴെ വീണു. അപ്പോഴേക്കും ജാനകി പോയി അവളെ പിടിച്ച് എണീപ്പിച്ചു. അങ്ങനെ അവളും കണ്ടു കണി . ഇനി കൈനീട്ടറ്റം കൊടുക്കലാണ് . മൂർത്തി മുത്തശ്ശൻ എല്ലാവർക്കും നാണയങ്ങൾ കൈനീട്ടം നൽകി . ശേഷം പടക്കം പൊട്ടിച്ച് കമ്പിത്തിരിയും പൂത്തിരിയും കത്തിച്ച് അനന്തപുരിയിൽ വിഷു ആഘോഷങ്ങൾ നടന്നു .
അതേസമയം നയനയും നന്ദുവും നവ്യയും കനകയുമെല്ലാം വീട്ടിൽ വിഷു ആഘോഷം കേമമാക്കുകയാണ്. വിഷുക്കണി കണ്ട്, കൈ നീട്ടം നൽകി, പടക്കം പൊട്ടിച്ച് അവരും വിഷു ആഘോഷിച്ചു . ഇനി രാവിലെ നേരത്തെ എത്താമെന്ന് പറഞ്ഞ ദേവയാനിയെ കാത്തിരിപ്പാണ് അവർ . പ്രതീക്ഷ തെറ്റിക്കാതെ ആരോടും പറയാതെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ച ശേഷം ദേവയാനി വീട്ടിലെത്തി . എന്നാൽ അമ്മയുടെ പൊക്കിൾ പന്തികേട് തോന്നിയ ആദർശ് ദേവയാനിയെ പിന്തുടരുന്നുണ്ടായിരുന്നു. അമ്പലത്തിൽ പോയപ്പോഴും പിന്നീട് നയനയുടെ വീട്ടിൽ എത്തിയപ്പോഴും ആദർശ് അമ്മയെ പിന്തുടർന്നിരുന്നു. അമ്മയും നയനയും കൂടി തന്നെ പറ്റിക്കുകയായിരുന്നു എന്ന് അവന് ബോധ്യപ്പെട്ടിരുന്നു.
ദേവയാനി അകത്ത് എല്ലാവർക്കും വിഷു കൈ നീട്ടം നൽകുമ്പോൾ പുറത്ത് ആദർശ് താൻ കബളിപ്പിക്കപ്പെട്ട വിഷമത്തിലും ദേഷ്യത്തിലും നിൽക്കുകയായിരുന്നു. ആരോടും ഒന്നും പറയാതെ അവൻ തിരിച്ച് അനന്തപുരിയിൽ എത്തി. ആദർശ് വന്നപ്പോഴേ എന്തോ പ്രശ്നമുള്ളതുപോലെ എല്ലാവർക്കും തോന്നി. എന്താണ് കാര്യമെന്ന് എല്ലാവരും അവനോട് ചോദിച്ചു. പ്രശ്നം താൻ ഉടനെ പറയാമെന്നും തല്ക്കാലം ഒന്നും ചോദിക്കരുതെന്നും ആദർശ് അവരോട് മറുപടി പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.