തിരുവനന്തപുരം വനിത കോളജിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു, അഭിമുഖം മേയ് 15ന്

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ വനിത കോളജിൽ വിവിധ പഠന വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം – മേയ് 15ന് രാവിലെ 10മണി, അറബിക് – മേയ് 14ന് രാവിലെ 10മണി, കമ്പ്യൂട്ടർ സയൻസ് – മേയ് 15ന് ഉച്ചയ്ക്ക് 1.30 എന്നിങ്ങനെയാണ് ഇന്റർവ്യൂ സമയക്രമം. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ മാത്രം യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം സമയക്രമം അനുസരിച്ച് അഭിമുഖത്തിന് കോളജിൽ നേരിട്ട് ഹാജരാകണം.

read more: നിരസിച്ചത് 16 സർക്കാർ ജോലികൾ, ഇന്ന് ഡെറാഡൂണിൽ പോലീസ് സൂപ്രണ്ട്, സ്വപ്നസാക്ഷാത്കാരത്തിന്റെ വഴികൾ പറഞ്ഞ് തൃപ്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin