‘ഞാൻ എന്ത് പറയാനാണ്’: രേണുവിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ഷിയാസ് കരീം

കൊച്ചി: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാൾ ആണ് ഷിയാസ് കരീം. മോഡൽ ആയ ഷിയാസ് ബിഗ്‌ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് കൂടുതൽ ജനശ്രദ്ധ നേടിയത്. പിന്നീട് ജനപ്രിയ ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്കിലൂടെയും ഷിയാസ് നിരവധി പേരുടെ ഇഷ്ടം നേടി. സ്റ്റാർ മാജിക്‌ താരമായിരുന്ന, അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണുവിനെക്കുറിച്ച് ഷിയാസ് പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. രേണു സുധിയുടെ ഗ്ലാമർ ഫോട്ടോഷൂട്ടുകളും ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള റീലുമൊക്കെ വലിയ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേക്കുറിച്ചാണ് ഷിയാസിന്റെ പ്രതികരണം.

”രേണു ചേച്ചി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ എന്ത് പറയാനാണ്. ഓരോരുത്തരും ഓരോ രീതിയിൽ അല്ലേ അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സിനിമയിൽ അഭിനയിക്കുന്നതും ഫോട്ടോഷൂട്ട് ചെയ്യുന്നതുമൊന്നും തെറ്റല്ല. ഞാനും ഇതേ ജോലി തന്നെയാണ് ചെയ്യുന്നത്. എന്റെ പ്രൊഫഷനെ എനിക്ക് കുറ്റം പറയാൻ പറ്റില്ല. രേണുച്ചേച്ചി എന്റെ സുഹൃത്തിന്റെ ഭാര്യയാണ്. അദ്ദേഹം മരണപ്പെട്ടു. എനിക്ക് രേണു ചേച്ചിയെ പേഴ്സണലി അറിയില്ല. സുധി ചേട്ടൻ മരിച്ച അന്നല്ലാതെ അവരെ ഞാൻ കണ്ടി‍ട്ടില്ല. സ്റ്റാർ മാജിക്കിന്റെ ഫ്ലോറിൽ രേണു ചേച്ചി വന്നപ്പോഴും ഞാനും ഉണ്ടായിരുന്നില്ല. അത്തരം ഷൂട്ടുകൾ ചെയ്യുന്നത് അവരുടെ പേഴ്സണൽ കാര്യമാണ്”, ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഷിയാസ് കരീം പറഞ്ഞു.

സുധിയുടെ മരണ ശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി മുന്നോട്ട് പോകുന്ന രേണുവിന് പലപ്പോഴും വൻ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. രേണുവിന്റെ ജീവിതം എങ്ങനെയാകണമെന്നും എന്തു ജോലി ചെയ്യണമെന്നും അവർ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും മറ്റുള്ളവർ അതിൽ ഇടപെടേണ്ടതില്ല എന്നുമാണ് സുധിയുടെ കുടുംബത്തോട് ഏറെ അടുപ്പമുള്ള ലക്ഷ്മി നക്ഷത്ര ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിട്ടുള്ളത്.

‘അവരുടെ ഇഷ്ടം, അവരുടെ റൂൾസ്’; രേണുവിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്ഷ്മി നക്ഷത്ര

‘തമന്നയുടേയും നയൻ‌താരയുടേയും ​ഗ്ലാമറില്ലല്ലേ? സ്ത്രീകളും അവഹേളിക്കുന്നു’; രേണുവിനെ പിന്തുണച്ച് ഫോട്ടോ​ഗ്രാഫർ
 

By admin