ഈഡനിൽ ടോസ് ജയിച്ച് ശ്രേയസ് അയ്യര്‍; കൊൽക്കത്തയ്ക്ക് എതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കൊൽക്കത്ത അവസാന മത്സരത്തിൽ ഗുജറാത്തിനെതിരെ കളിച്ച അതേ പിച്ചിൽ കളിക്കുന്നതിനാൽ പിച്ചിലെ വിള്ളലുകൾ കണക്കിലെടുത്ത് ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് കരുതുന്നുവെന്നായിരുന്നു ടോസ് വിജയിച്ച ശേഷം പഞ്ചാബ് നായകൻ ശ്രേയസ് അയ്യരുടെ പ്രതികരണം. രണ്ട് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്. ഗ്ലെൻ മാക്സ്വെല്ലും അസ്മത്തുള്ള ഒമർസായിയും ടീമിൽ തിരിച്ചെത്തി. അതേസമയം, ടോസ് നഷ്ടമായെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ അജിങ്ക്യ രഹാനെ പറഞ്ഞു.