ഈഡനിൽ കളിച്ചത് മഴ; കൊൽക്കത്ത – പഞ്ചാബ് മത്സരം ഉപേക്ഷിച്ചു

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിൽ നടന്ന മത്സരം മഴ കാരണം ഉപേക്ഷിച്ചു. 202 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത ഒരു ഓവർ പൂർത്തിയാക്കിയതിന് പിന്നാലെ മഴ എത്തുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. 

By admin