World Malaria Day 2025: മലേറിയയുടെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാം
ഇന്ന് ഏപ്രില്‍ 25- ലോക മലേറിയ ദിനം. അനോഫിലിസ് കൊതുകുകളാണ് മലേറിയ (മലമ്പനി) പരത്തുന്നത്. ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള രോഗമാണ് മലേറിയ. രോഗാണു സാന്നിധ്യമുള്ള കൊതുകിന്‍റെ കടിയേറ്റ് 8 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതാണ് ഇന്‍ക്യുബേഷന്‍ കാലം എന്നറിയപ്പെടുന്നത്.
ലക്ഷണങ്ങള്‍:
ഇടവിട്ടുള്ള കടുത്ത പനിയാണ് മലേറിയയുടെ പ്രധാന രോഗ ലക്ഷണം. വിറയലോടു കൂടിയ ശക്തിയായ പനിയാണ് ഉണ്ടാവുക. അതുപോലെ തലവേദന, പേശിവേദന, സന്ധിവേദന, വിശപ്പില്ലായ്മ, ഛർദ്ദി, ഓക്കാനം, ക്ഷീണം, തൊണ്ടവേദന, തലവേദന, വയറിഴക്കം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗം മൂർച്ഛിക്കുമ്പോൾ ന്യുമോണിയ, മസ്തിഷ്കജ്വരം, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നിവയും സംഭവിക്കാം.
പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- വീടിന് ചുറ്റും മഴവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക.
- കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളുമൊക്കെ കൊതുകുവല കൊണ്ട് മൂടുക.
- വീടിന്റെ ടെറസിലും സൺഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കിക്കളയണം.
- വീടിന്റെ ജനലുകളും വാതിലുകളും എയർഹോളുകളും കൊതുകുവല ഉപയോഗിച്ചും മറയ്ക്കുക.
- രാത്രിയിൽ കൊതുകുവലകൾ ഉപയോഗിക്കുക.
- വീടിനകത്ത് കൊതുകിനെ അകറ്റാൻ കുന്തിരിക്കം പുകയ്ക്കാം.
- കൊതുകടിയേൽക്കാതിരിക്കാനായി ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.
- വെള്ളത്തിൽ വളരുന്ന കൂത്താടികളെ നശിപ്പിക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കാം.
- ആവശ്യമെങ്കില്‍ രാത്രി കൊതുകുതിരി ഉപയോഗിക്കുക.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ക്ഷീണം അകറ്റാനും ശരീരത്തിന് ഊർജ്ജം ലഭിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍