Horoscope Today: സാമ്പത്തിക പുരോഗതി, വിദേശയാത്ര; അവിചാരിത നേട്ടങ്ങൾ ഈ രാശിക്കാർക്ക്; അറിയാം ദിവസഫലം

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി ധാരാളം പണം ചെലവഴിക്കും. യാത്ര സുഖകരവും ഫലപ്രദവും ആകും.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)

ശത്രുക്കൾ മിത്രങ്ങൾ ആയി മാറും. ഉദരരോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)

അലട്ടിക്കൊണ്ടിരുന്നു ദുരിതങ്ങൾ അവസാനിക്കും. കുടുംബ ജീവിതം ഊഷ്മളമാകും. 

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം) 

ശത്രുക്കളെ പരാജയപ്പെടുത്താൻ സാധിക്കും. ഉന്നതരായ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4)

വസ്ത്രങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കും.  

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)

പുതിയ സംരംഭങ്ങൾ ആരംഭിക്കും. ആരോഗ്യകാര്യത്തിൽ  ശ്രദ്ധിക്കുക . വിദ്യാർഥികൾ പഠനത്തിൽ അലസരാകും. 

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

വരുമാനം വർദ്ധിക്കും. വീട് മോടി പിടിപ്പിക്കും. തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകും.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

വാഹനം വാങ്ങാൻ ഇടയുണ്ട്. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. ഉപരിപഠനത്തിനു അവസരം ലഭിക്കും. 

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

അനാവശ്യമായ പിടിവാശികൾ ഒഴിവാക്കുക. വീട്ടിൽ ഒരു മംഗള കർമ്മം നടക്കും. ശത്രുക്കൾ  സുഹൃത്തുക്കളായി മാറും. 

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

സ്ഥലംമാറ്റം ആവശ്യപ്പെട്ടവർക്ക് അത് ലഭിക്കും. സുഹൃത്തുക്കൾക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കും .

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

സാമ്പത്തിക നില മെച്ചപ്പെടും. ജോലിയിൽ ശുഷ്കാന്തി കാണിക്കും. കലാകാരന്മാർക്ക്  ശോഭനമായ കാലമാണ്. 

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

പുതിയ വാഹനം വാങ്ങും. സുഹൃത്തിനെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. 

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

By admin