സെക്യൂരിറ്റി ജീവക്കാരനോട് മുട്ടുകുത്തി വണങ്ങാന്‍ ആവശ്യപ്പെട്ട് വിനോദ സഞ്ചാരി; രൂക്ഷ വിമർശനം

പ്പാന്‍കാരെ കുറിച്ച് ഏറെ മതിപ്പ് ഉളവാക്കുന്ന വാര്‍ത്തകളാണ സാധാരണ പുറത്ത വരാറ്. പ്രായമായവരോടും സഞ്ചാരികളോടും ജപ്പാന്‍കാരുടെ പെരുമാറ്റം പ്രത്യേക ശ്രദ്ധനേടുന്നതാണ്. എന്നാല്‍ ഇതിന് ഘടകവിരുദ്ധമായൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. എക്സ്പോ 2025 -നിടെ ഒരു ജാപ്പനീസ് സന്ദര്‍ശകന്‍ സുരക്ഷാ ജീവനക്കാരോട് ഡോഗേസ ചെയ്യാന്‍ ആവശ്യപ്പെട്ടു. മുട്ടുകുത്തി തല നിലത്ത് തൊടുന്ന തരത്തില്‍ ഇരിക്കുന്നതിനെയാണ് ഡോഗേസ എന്ന് വിളിക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ ജപ്പാനിലും ചൈനയിലും വലിയ വിവാദത്തിന് തിരികൊളുത്തിയെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒസാക്ക പ്രിഫെക്ചറിലെ എക്സ്പോ സൈറ്റിൽ, എക്സ്പോ തുടങ്ങി ദിവസങ്ങൾക്കുള്ളിലാണ് സംഭവം. ഏപ്രിൽ 17 -ന് എക്സ്പോയുടെ പ്രവേശന കവാടത്തിലാണ് സംഭവം നടന്നതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിസിടിവി വീഡിയോ ദൃശ്യങ്ങളില്‍ കാർ പാർക്കിലേക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകാത്തതിന് എക്സ്പോ സന്ദർശിക്കാനെത്തിയയാൾ സെക്യൂരിറ്റി ജീവനക്കാരനെ വഴക്ക് പറയുകയും തുടർന്ന് തന്‍റെ മുന്നിൽ ഡോഗെസ നടത്താൻ നിർബന്ധിക്കുകയും ചെയ്യുന്നു. കാർ പാർക്കിംഗിലേക്കുള്ള വഴിയെ കുറിച്ച് കൃത്യമായ നിർദ്ദേശം ലഭിക്കാത്തതിലാണ് സന്ദര്‍ശകന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് സംഭവം വിവാദമായപ്പോൾ സംഘാടകർ വിശദീകരിച്ചു.

Read More: 3,000 വർഷം പഴക്കമുള്ള ജനവാസ മേഖല; വീടുകൾക്ക് സമീപത്തായി കണ്ടെത്തിയത് 19 ശ്മശാനങ്ങൾ

Read More:  ‘യോജിച്ച പാങ്കാളിയെ വേണം’; രണ്ട് വർഷത്തിനുള്ളിൽ നാലാമത്തെ ഭാര്യയെയും വിവാഹ മോചനം ചെയ്യാനൊരുങ്ങി കോളേജ് ലക്ചർ

അതേസമയം, ജാപ്പനീസ് സമൂഹ മാധ്യമങ്ങളില്‍ ഈ വിഷയം ഒരു ഉപഭോക്തൃ പ്രശ്നമായാണ് പലരും കണ്ടത്. നിരവധി പേര്‍ ഉപഭോക്തൃ പീഡനം എന്ന വീഡിയോയ്ക്ക് താഴെ കുറിച്ചു. അതേസമയം വീഡിയോ ചൈനയില്‍ പ്രചരിച്ചപ്പോൾ അത് കുറ്റകൃത്യമാണെന്ന് നിരവധി പേര്‍ എഴുതി. ‘അത് ഉപഭോക്തൃ പീഡനം പോലുമായിരുന്നില്ല. ഇത് നിർബന്ധമായ കുറ്റകൃത്യവുമായിരുന്നു.’ ഒരു ചൈനീസ് കാഴ്ചക്കാരന്‍ എഴുതി. അതേസമയം ജപ്പാനിലെ പല കമ്പനി മേധാവികളും തങ്ങളുടെ തൊഴിലാളികളുടെ നേരെ ഡോഗേസ പോലുള്ള നിര്‍ബന്ധിത ക്ഷമാപണങ്ങൾ ആവശ്യപ്പെടാറുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 
 

By admin