സുപ്രീം കോടതി പറഞ്ഞതിനും അപ്പുറം! വനിതകളെ മാത്രം ഭാരവാഹികളായി തിരഞ്ഞെടുത്ത് ചരിത്രമെഴുതി പാല ബാർ അസോസിയേഷൻ

പാലാ: ചരിത്രത്തിൽ ആദ്യമായി ബാർ അസോസിയേഷൻ അതിന്റെ എക്സിക്യൂട്ടീവ് ഭാരവാഹികളായും അംഗങ്ങളായും പ്രവർത്തിക്കാൻ വനിതാ പാനലിനെ തിരഞ്ഞെടുത്തു. പാലാ ബാർ അസോസിയേഷനാണ് വനിതാ പാനലിനെ തിരഞ്ഞെടുത്ത് പുതു ചരിത്രമെഴുതിയത്. രാജ്യത്തുടനീളം ബാർ അസോസിയേഷനുകളിൽ വനിതകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാലാ ബാർ അസോസിയേഷൻ 15 സ്ഥാനങ്ങളിലേക്കും വനിതകളെ മാത്രം തിരഞ്ഞെടുത്തത്.

ബാർ അസോസിയേഷൻ തസ്തികകളിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി സുപ്രീം കോടതിയിൽ കേസുകൾ ഇപ്പോഴും കെട്ടികിടക്കുന്നുണ്ട്. സുപ്രീം കോടതി ബാർ അസോസിയേഷനിൽ കുറഞ്ഞത് മൂന്നിൽ ഒരു തസ്തികയെങ്കിലും വനിതാ അഭിഭാഷകർക്കായി സംവരണം ചെയ്യണമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ഡൽഹി ഹൈക്കോടതി, കർണാടക തുടങ്ങിയ നിരവധി ബാർ അസോസിയേഷനുകളിൽ ഈ നിർദ്ദേശം വ്യാപിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പാലാ ബാർ അസോസിയേഷൻ നടത്തിയ വനിതാ പാനലിന്റെ തിരഞ്ഞെടുപ്പ് പ്രാധാന്യമർഹിക്കുന്നു. കാരണം സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്ന സംവരണത്തിനും അപ്പുറമാണ് ഇപ്പോൾ പാലാ ബാർ അസോസിയേഷനിൽ മുഴുവൻ സ്ഥാനത്തേക്കും വനിതാ ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുന്നത്. അഡ്വക്കേറ്റ് ഉഷാ മേനോനാണ് വനിതാ പാനലിനെ നയിക്കുന്നത്. 

ഭാരവാഹികൾ

പ്രസിഡന്റ്: ഉഷാ മേനോൻ ഉഷസ്

വൈസ് പ്രസിഡന്റ് : മിനിമോൾ സിറിയക് വലിയവീട്ടിൽ

സെക്രട്ടറി : രമ്യ ആർ കാക്കനാട്ട് ഒഴുകയിൽ

ജോയിൻ്റ് സെക്രട്ടറി : പ്രിജിഷ ജോസ് വാതല്ലൂർ

ട്രഷറർ : നിഷ നിർമല ജോർജ്ജ് പുത്തൻപുരയ്ക്കൽ

വനിതാ പ്രതിനിധിയായ എക്സിക്യൂട്ടീവ് സമിതി അംഗം : ആശാ രവി മുളഞ്ഞാനിക്കുന്നേൽ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജൂനിയേഴ്സ്: 

1) ദീപ എൻ.ജി. ഞുണ്ടൻമക്കൽ

2) ഐറിൻ എലിസബത്ത് ബി മൂത്തശ്ശേരിൽ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സീനിയർ: 

1) ഗായത്രി രവീന്ദ്രൻ വണ്ടന്നൂർ

2) മാഗി ബലറാം ഏഴേർവയലിൽ

3) മഞ്ജുഷ കെ.ജി. വടയാട്ട്

4) രമ്യ റോസ് ജോർജ് പേരേക്കാട്ട്

5) സഞ്ജു പി.എസ്. ശ്രീനിലയം

6) സോളിമോൾ സെബാസ്റ്റ്യൻ എരുവേലിക്കുന്നേൽ

7) ടിനു സ്കറിയ പാണ്ടിയമ്മക്കൽ

By admin