സുധിയുടെ കടം വീട്ടി ശ്രുതി- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

കഥ ഇതുവരെ 

 അഞ്ച് ലക്ഷം രൂപയ്ക്ക് മാല കെട്ടാനുള്ള ഓർഡർ രേവതിയ്ക്ക് വാങ്ങിക്കൊടുത്തിരിക്കുകയാണ് സച്ചി. മാലയ്ക്കായുള്ള പൂക്കൾ വാങ്ങാൻ അവർ ഇരുവരും മാർക്കറ്റിൽ പോയിരുന്നു. പൂക്കൾ വാങ്ങി ലോഡ് ഓട്ടോയിൽ കയറ്റി അവർ തിരിച്ച് വീട്ടിലേയ്ക്ക് വരികയാണ്.ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

 സച്ചിയും രേവതിയും പൂക്കളുമായി വീട്ടിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഒറ്റ ട്രിപ്പിലൊന്നും തികയുന്ന പൂക്കൾ പോരെന്നും ഇനിയും വേണമെന്നും എന്നെ വീട്ടിലാക്കിയ ശേഷം നിങ്ങൾ മാർക്കറ്റിൽ പോയി നമ്മൾ ലോഡ് ആക്കി വെച്ച പൂക്കൾ കയറ്റി കൊണ്ടുവരണമെന്നും രേവതി സച്ചിയോട് പറയുന്നു. അങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ദേവു കൂടി മാല കെട്ടാൻ സഹായത്തിനായി വരുമെന്ന് രേവതി ഓർത്തത്. അവളെ കൂടി ഓട്ടോയിൽ കയറ്റണമെന്ന് രേവതി ആവശ്യപ്പെട്ടു. സച്ചി കരുതിയത് രണ്ടുപേരും കൂടി അഡ്ജസ്റ്റ് ചെയ്ത് ഓട്ടോയുടെ പാസഞ്ചർ സീറ്റിൽ ഇരുന്നോളും എന്നാണ്. എന്നാൽ സീറ്റിൽ പൂക്കളുടെ ലോഡ് ഉള്ളതുകൊണ്ടുതന്നെ അവിടെ രണ്ടുപേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. എന്നാൽപ്പിന്നെ ദേവു രേവതിയുടെ മടിയിൽ ഇരിക്കട്ടെ എന്നായി സച്ചി . എന്നാൽ ദേവു അതിന് സമ്മതിച്ചില്ല . അവൾ നേരെ ചേച്ചിയോട് സച്ചിയേട്ടനൊപ്പം മുൻ സീറ്റിൽ ഇരിക്കാൻ പറഞ്ഞു. 

വേറെ വഴി ഇല്ലാതെ രേവതി സച്ചിക്കൊപ്പം മുൻ സീറ്റിൽ ഇരുന്നെങ്കിലും രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളുമായി. പിന്നീട് ഒരുവിധം എങ്ങനെയൊക്കെയോ മാനേജ് ചെയ്ത് സച്ചി വണ്ടി ഓടിക്കുകയായിരുന്നു. എന്തായാലും വണ്ടി അവൻ നേരെ ചന്ദ്രോദയത്തിലേക്ക് വിട്ടു. അവിടെ അവരെ കാത്ത് രേവതിയുടെ സുഹൃത്തുക്കൾ നിൽപ്പുണ്ടായിരുന്നു. രേവതിയെ മാല കെട്ടാൻ സഹായിക്കാൻ വന്നതാണ് അവർ . വലിയ ഓർഡർ അല്ലെ …അതുകൊണ്ട് ആളുകളെ സഹായത്തിന് ആവശ്യമുണ്ട്. രേവതിയുടെ സുഹൃത്തുക്കളെ വീട്ടിന് മുന്നിൽ കണ്ട ചന്ദ്രയ്ക്ക് അതത്ര രസിച്ചില്ല. ഒന്നും രണ്ടും പറഞ്ഞ് ചന്ദ്ര അവരെ ചൊറിയാൻ നോക്കിയെങ്കിലും അവർ ചന്ദ്രയ്ക്ക് ചുട്ട മറുപടികളാണ് നൽകിയത്. സച്ചി വന്നാൽ ഞങ്ങൾ ഇതെല്ലാം പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞതോടെ ചന്ദ്രയുടെ വായടഞ്ഞു. 

അതേസമയം ജോലി തേടി ഇറങ്ങിയ സുധി വീണ്ടും പലിശക്കാരൻ ബ്രോയുടെ മുന്നിൽ പോയി പെട്ടിരിക്കുകയാണ്. ബ്രോ ഇപ്പൊ കൊടുക്കാനുള്ള കാശ് ചോദിക്കുമെന്ന് ഓർത്ത് സുധി അയാളെ കാണാതെ മുങ്ങാനുള്ള പണിയായിരുന്നു. അപ്പോഴാണ് ബ്രോ നേരെ വന്ന് സുധിയോട് ഇനി കാശ് തരേണ്ടെന്നും അത് നിന്റെ ഭാര്യ ശ്രുതി തന്നെന്നും പറഞ്ഞത്. സത്യം പറഞ്ഞാൽ സുധിയ്ക്ക് ആദ്യം അത് കേട്ടപ്പോൾ വിശ്വാസമായില്ല . പിന്നീട്‍ വീട്ടിലെത്തി ശ്രുതിയോട് തന്നെ സംസാരിച്ചപ്പോഴാണ് സുധി പൂർണ്ണമായി അത് വിശ്വസിച്ചത്. ഇനി മുതൽ പരസ്പരം എല്ലാം തുറന്ന് സംസാരിക്കണമെന്നും ശ്രുതിയും അത് പാലിക്കണമെന്നും സുധി ശ്രുതിയോട് പറയുന്നിടത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം. 

By admin