മോഹന്‍ലാല്‍ സിനിമകള്‍ക്ക് സാധാരണ ലഭിക്കാറുള്ള വലിയ പ്രീ റിലീസ് പ്രൊമോഷന്‍ പരിപാടികള്‍ ഒഴിവാക്കി എത്തിയ ചിത്രമാണ് തുടരും. അതേസമയം ചിത്രം എന്താണെന്ന് താരങ്ങളെ ഒഴിവാക്കി നിര്‍ത്തിക്കൊണ്ടുള്ള അഭിമുഖങ്ങളിലൂടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രേക്ഷകര്‍ക്ക് തെറ്റായ പ്രതീക്ഷകള്‍ നല്‍കാതിരിക്കുന്ന എന്ന വലിയ ഉത്തരവാദിത്തമായിരുന്നു റിലീസിന് മുന്‍പ് ഈ സംവിധായകന് ഉണ്ടായിരുന്നത്. എന്നാല്‍ ഈ പ്രൊമോഷണല്‍ സ്ട്രാറ്റജി തന്നെയായിരുന്നു ഈ ചിത്രത്തിന് വേണ്ടിയിരുന്നതെന്ന് ആദ്യ ദിനം ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ സാക്ഷി. റിലീസ് ദിനത്തില്‍ കൗതുകകരമായ ഒരു റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട് തുടരും.
പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ഒരു മലയാള ചിത്രത്തിന് റിലീസിന് ശേഷം ഒരു മണിക്കൂറില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ബുക്കിംഗ് ആണ് റിലീസ് ദിനത്തില്‍ തുടരുമിന് ലഭിച്ചിരിക്കുന്നത്. ഈ റെക്കോര്‍ഡ് ഇന്നലെ വരെ മോഹന്‍ലാലിന്‍റെ തൊട്ടുമുന്‍പ് എത്തിയ ചിത്രം എമ്പുരാന്‍റെ പേരില്‍ ആയിരുന്നു. എമ്പുരാന് റിലീസിന് ശേഷം ലഭിച്ച ഏറ്റവും വലിയ ബുക്ക് മൈ ഷോ ബുക്കിംഗ് മണിക്കൂറില്‍ 28800 ആയിരുന്നെങ്കില്‍ തുടരും അത് മറികടന്നു. ആദ്യ ഷോകളില്‍ നിന്ന് മികച്ച പ്രേക്ഷകാഭിപ്രായം വന്നതിന് തൊട്ടുപിന്നാലെ ബുക്ക് മൈ ഷോയില്‍ വില്‍പ്പന കുതിച്ച് കയറുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഇത് 35,000 ന് മുകളില്‍ എത്തി. ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയത്തും ചിത്രത്തിന് മണിക്കൂറില്‍ 33,000 ന് മുകളില്‍ ബുക്കിംഗ് ഉണ്ട്.
അതേസമയം പ്രീ റിലീസ് ബുക്കിംഗില്‍ മലയാള സിനിമയിലെ റെക്കോര്‍ഡ് എമ്പുരാന്‍റെ പേരിലാണ്. അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനിലും റെക്കോര്‍ഡ് ഇട്ട ചിത്രമായിരുന്നു എമ്പുരാന്‍. 262 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ഗ്രോസ്. അതേസമയം എല്ലാ വിഭാഗം പ്രേക്ഷകരും പോസിറ്റീവ് അഭിപ്രായം പറയുന്ന ഒരു മോഹന്‍ലാല്‍ ചിത്രം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നത് സിനിമാ മേഖലയെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. വേനലവധിക്കാലത്ത് മോഹന്‍ലാല്‍ നായകനായ ഒരു ഫാമിലി ഡ്രാമ ചിത്രം തിയറ്ററുകളിലുണ്ട് എന്നത് കുടുംബ പ്രേക്ഷകര്‍ കാര്യമായി എത്താനുള്ള വലിയ സാഹചര്യമാണ്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ വരും ദിനങ്ങളിലെ കളക്ഷന്‍ എത്രയാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മോളിവുഡ്.
ALSO READ : ‘ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക’? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ ‘അപ്പു’