മാസം 70,000 രൂപ ചെലവഴിക്കും, 1 ലക്ഷം മാറ്റിവയ്ക്കുകയും ചെയ്യും, 23 -കാരിയുടെ പോസ്റ്റ്, അമ്പരന്ന് നെറ്റിസൺസ്
തങ്ങളുടെ ചെലവുകളെയും വരവുകളെയും കുറിച്ച് പലരും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ വിവരങ്ങൾ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ചെയ്യുകയാണ് ബെംഗളൂരുവിൽ നിന്നുള്ള ഒരു 23 -കാരിയായ യുവതിയും. അവർ പറയുന്നത് മാസം താൻ 70,000 രൂപ ചെലവഴിക്കും. എന്നാൽ, അത് കഴിഞ്ഞും താൻ ഒരുലക്ഷം രൂപ സേവ് ചെയ്യുന്നുണ്ട് എന്നാണ്.
വർക്ക് ഫ്രം ഹോം ആയിട്ടാണ് അവർ ജോലി ചെയ്യുന്നത്. ഇങ്ങനെയാണ് അവരുടെ ചെലവുകൾ വരുന്നത്. 1 BHK ഫ്ലാറ്റാണ്, അതിന്റെ വാടകയായി 27,000 രൂപ, നെറ്റ്ഫ്ലിക്സിന് 199 രൂപ, Claude Pro-യ്ക്ക് 2,000 രൂപ, ഭക്ഷണത്തിന് 15,000 രൂപ, പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ 10,000 രൂപ, വാട്ടർ ബിൽ 499 രൂപ, വൈദ്യുതി ബിൽ 700 രൂപ, മാതാപിതാക്കൾക്ക് എല്ലാ മാസവും സമ്മാനം നൽകുന്നതിനോ എന്തെങ്കിലും വാങ്ങുന്നതോ ആയി ഏകദേശം 10,000 രൂപ. ഇങ്ങനൊയാണ് യുവതിയുടെ ചെലവുകൾ വരുന്നത്.
കൃത്യമായി തനിക്ക് പറയാൻ കഴിയില്ലെങ്കിലും മാസം ഏകദേശം 70,000 രൂപയാണ് താൻ ചെലവഴിക്കുന്നത് എന്നാണ് യുവതി പറയുന്നത്. എങ്കിലും താൻ ഒരുലക്ഷം രൂപ മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട് എന്നാണ് യുവതി പറയുന്നത്.
ഇതിനേക്കാൾ ചുരുക്കി ചെലവഴിക്കാൻ തനിക്ക് കഴിയും. പക്ഷേ, തന്റെ യുവത്വം അങ്ങനെ പണം ചെലവഴിക്കാതെ ജീവിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് അവൾ പറയുന്നത്. താൻ കുടിക്കുകയോ, വലിക്കുകയോ, പാർട്ടി ചെയ്യുകയോ ചെയ്യാറില്ല. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്തെങ്കിലും വാങ്ങാനും ഭക്ഷണങ്ങൾ പരീക്ഷിക്കാനും താൻ ഇഷ്ടപ്പെടുന്നു എന്നും അവൾ തന്റെ പോസ്റ്റിൽ പറയുന്നു.
Living alone in Bangalore, India
byu/Intrepid-Bee155 inpersonalfinanceindia
താൻ പലതവണയായി ജോലി മാറിയിട്ടുണ്ട് എന്നും യുവതി പറയുന്നുണ്ട്. അനേകങ്ങളാണ് യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പലർക്കും യുവതി പറയുന്നത് അവിശ്വസനീയമായി തോന്നുകയായിരുന്നു. 23 -ാമത്തെ വയസ്സിൽ 1.7 ലക്ഷം സമ്പാദിക്കുന്നോ എന്നാണ് അവർ അത്ഭുതത്തോടെ ചോദിച്ചത്. അതുപോലെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ എന്തിനാണ് ഇത്ര രൂപ വാടക കൊടുത്ത് ഒരു 1bhk എന്നും പലരും അമ്പരന്നു.
സ്വന്തം മനസിന്റെ സമാധാനത്തിനും മാതാപിതാക്കൾക്കും വേണ്ടി ചെലവഴിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ശരിയായ രീതിയിൽ തന്നെയാണ് പോകുന്നത് എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.
(ചിത്രം പ്രതീകാത്മകം)