ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ഈ 5 തെറ്റുകൾ ഒഴിവാക്കണേ 

പാചകം ചെയ്യുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. അതിനാൽ തന്നെ പലതരത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി പരീക്ഷിക്കുകയും ചെയ്യും. അവധി ദിവസങ്ങളിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ ധാരാളം സമയമുണ്ട്. എന്നാൽ ജോലിക്ക് പോകുന്ന ദിവസങ്ങളിൽ രാവിലെ ഭക്ഷണം തയ്യാറാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. രാവിലെ അധികം സമയം ലഭിക്കാത്തതുകൊണ്ട് തന്നെ ഭക്ഷണങ്ങൾ മുൻകൂട്ടി തയാറാക്കാനും സൂക്ഷിക്കാനുമൊക്കെ ഉപകരിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. അതിനാൽ തന്നെ ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഈ തെറ്റുകൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

പച്ചക്കറികൾ 

പച്ചക്കറികൾ വാങ്ങിയതുപോലെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരുണ്ട്. എല്ലാ പച്ചക്കറിക്കും ഒരേ രീതിയല്ല ഉള്ളത്. ഉരുളക്കിഴങ്ങും സവാളയും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയുന്നവയല്ല. എന്നാൽ ക്യാരറ്റ്, റാഡിഷ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ ഫ്രിഡ്ജിൽ പൊതിയാതെ സൂക്ഷിക്കേണ്ടതുണ്ട്. ഇല പച്ചക്കറികൾ ആണെങ്കിൽ അവ നന്നായി വെള്ളത്തിൽ കഴുകിയതിന് ശേഷം സിപ് ലോക്ക് ബാഗിലാക്കി സൂക്ഷിക്കാവുന്നതാണ്. 

കഴുകിവയ്ക്കേണ്ട 

എല്ലാതരം പച്ചക്കറിയും പഴവർഗ്ഗങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് കഴുകേണ്ടതില്ല. ക്യാരറ്റ്, കോളിഫ്ലവർ, പേരയ്ക്ക, ഓറഞ്ച് എന്നിവ കഴുകരുത്. ഇത്തരം പച്ചക്കറികളിൽ ഈർപ്പമുള്ളതിനാൽ കഴുകുമ്പോൾ  നനവ് കൂടുന്നു. ഇത് അണുക്കൾ ഉണ്ടാവാനും കാരണമാകുന്നു. 

കൃത്യമായി സൂക്ഷിക്കാം

ഫ്രിഡ്ജിനുള്ളിൽ പലതരം തട്ടുകളുണ്ട്. ഓരോന്നും വ്യത്യസ്തമായ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടിയാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ തട്ടിലും വ്യത്യസ്തമായ തണുപ്പാണ് ഉള്ളത്. അതിനാൽ തന്നെ സാധനങ്ങൾ എവിടെയൊക്കെയാണ് വയ്‌ക്കേണ്ടതെന്ന് മനസ്സിലാക്കിയതിന് ശേഷം സൂക്ഷിക്കാം. 

അടച്ച് സൂക്ഷിക്കണം 

അധികവും ബാക്കിവന്ന ഭക്ഷണങ്ങളാണ് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുള്ളത്. പലപ്പോഴും ഭക്ഷണങ്ങൾ അടച്ച് സൂക്ഷിക്കാൻ പലരും മറന്നുപോകാറുണ്ട്. വേവിച്ച ഭക്ഷണങ്ങൾ അടച്ച് സൂക്ഷിച്ചില്ലെങ്കിൽ അവയിൽ നിന്നും അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഭക്ഷണം കേടുവരാനും കാരണമാകുന്നു. 

അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാനിന്റെ ആവശ്യമുണ്ടോ? നിങ്ങൾ ഇതറിഞ്ഞിരിക്കണം

By admin