പ്രതീക്ഷ കാത്തോ?, എങ്ങനെയുണ്ട് തുടരും?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
കാത്തിരിപ്പിനൊടുവില്‍ മോഹൻലാലിന്റെ തുടരും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. മികച്ച ആദ്യ പകുതിയാണ് മോഹൻലാല്‍ ചിത്രത്തിന്റേത് എന്നാണ് പ്രതികരണങ്ങള്‍. ഒരു പെയിന്റിംഗ് പോലെയാണ് ഫ്രെയിമുകളെന്നും മനോഹരമായ ആഖ്യാനമാണ് എന്നും ജേക്‍സ് ബിജോയ്‍യുടെ സംഗീതമാണ് എന്നും അപ്രതീക്ഷിതമായ എന്തോ ഒന്നിനെ അടുത്ത പകുതിയില്‍ പ്രതീക്ഷിക്കുന്നുവെന്നും ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നത്.
കെ ആര്‍ സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.
A Good 1st Half ✌❤
Neat Presentation by Tharun Moorthy 🤝
Lalettan ❤🔥
And @JxBe as usual 🤘
Waiting for the second half 👐#Thudarum pic.twitter.com/0f76dLb9N2
— Cine Loco (@WECineLoco) April 25, 2025
#Thudarum – first half Review
Expect the unexpected 😌🔥
Superb first halfBlockbuster Loading …!! ⏳🔥 pic.twitter.com/CDRgE5iGwo
— Cinecrak (@cinecrak_) April 25, 2025
#thudarum –1st Half Review
Rating:5/5
What a power-packed first half! Thudarum takes off with intensity and emotion, keeping the audience glued to the screen from the very first frame. frame looks like a painting, capturing the mood and emotions flawlessly #Mohanlal #lalettan pic.twitter.com/pqchk1c5W5
— Pratheesh Sekhar (@propratheesh) April 25, 2025
#Thudarum Good first half🔥
The suspense and tension really hit the mark—kept hooked all the way through👌
— ForumKeralam (@Forumkeralam2) April 25, 2025
തുടരും-ന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിരുന്നു തരുണ്‍ മൂര്‍ത്തി. വിന്റേജ് എന്ന പേരായിരുന്നു മോഹൻലാല്‍ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്ന് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തുന്നു. സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്‍നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് തുടരും എന്ന് പേര് നല്‍കിയത്. അവസാന ഷെഡ്യൂള്‍ ആയപ്പോള്‍ വിനറേജ് എന്നൊരു സജഷൻസ് ഉണ്ടായി. എന്നാല്‍ മോഹൻലാല്‍ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മള്‍ പറയുന്നതു പോലെയാകും. വിന്റേജ് മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനല്ല സിനിമ. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോള്‍ എന്തിനാ മോനോ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോള്‍ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും പറയുന്നു തരുണ്‍ മൂര്‍ത്തി.
വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.