പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ പ്രശംസിച്ച് പാക് ഉപ പ്രധാനമന്ത്രി.  ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യസമര സേനാനികളെന്ന് ഇഷാക് ദര്‍. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കിടെയാണ് പരാമര്‍ശം.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം” ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇഷാഖ് ദാർ പറഞ്ഞു. ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താൽ തിരിച്ചടി നൽകുമെന്നും ഇഷാഖ് ദാർ പറഞ്ഞു.
അതേ സമയം പാക് സേനയുടെ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്റെ മോചനം നീളുന്നു. ഫ്ലാഗ് മീറ്റിങ്ങിന് തയാറാകാതെ പാക് റേഞ്ചേഴ്സ്. ഇന്നലെ വൈകിട്ട്  ബിഎസ്എഫ് കാത്തുനിന്നിട്ടും പാക് ഭാഗത്തുനിന്ന് ആരുമെത്തിയില്ലെന്ന് വിവരം.
പഹല്‍ഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശികഭീകരരുടെ വീട് തകര്‍ത്തു. തെക്കന്‍ കശ്മീരിലെ ത്രാലിലെ ആസിഫ് ഷെയ്ക്കിന്‍റെ വീടും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു.  വീട്ടില്‍ സ്ഫോടകവസ്തുക്കളുണ്ടായിരുന്നതായാണ് വിവരം.  ബന്ദിപ്പോരയിലെ ഏറ്റുമുട്ടലില്‍ സൈന്യം ലഷ്കറെ കമാന്‍ഡെറെ വധിച്ചു.  അല്‍ത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. കൂടുതല്‍ ഭീകരര്‍ ബന്ദിപ്പോറയില്‍ ഉണ്ടെന്ന് നിഗമനത്തില്‍ മേഖലയില്‍ സേന തിരച്ചില്‍ തുടരുകയാണ്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *