പാലക്കാട് : പാലക്കാട് ആളിയാര്‍ ഡാമില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഡാമില്‍ കുളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരത്തിനെത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
ചെന്നൈയിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളായ ധരുണ്‍, രേവന്ത് , ആന്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *