കോഴിക്കോടുണ്ടായത് ആവർത്തിക്കരുത്, അംഗീകരിക്കില്ല, പ്രവർത്തകരോട് സുധാകരൻ; കസേരകളിൽ പേരെഴുതണമെന്ന് നിർദ്ദേശം

തിരുവനന്തപുരം : കോഴിക്കോട് ഡിസിസി ഓഫിസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുണ്ടായ ഉന്തും തള്ളും പോലെ ഒരു സംഭവം ഇനി  ആവർത്തിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇനി മുതൽ സ്റ്റേജിൽ ആര് ഇരിക്കണമെന്ന് മുൻകൂട്ടി വ്യക്തമാക്കി കസേരകളിൽ പേര് എഴുതി ഒട്ടിക്കണമെന്ന് സുധാകരൻ നിർദ്ദേശിച്ചു. പ്രാദേശിക തലത്തിലെ ഭിന്നതകൾ സംഘടനാ  പ്രവർത്തനത്തെ ബാധിക്കരുത്. പരസ്പരം കാല് വരുന്ന പ്രവണത അംഗീകരിക്കാനാകില്ല. കെപിസിസി നൽകുന്ന നിർദ്ദേശങ്ങൾ അച്ചടക്കത്തോട് കൂടി പ്രാവർത്തികമാക്കണം. അച്ചടക്കം അനിവാര്യമാണ് അതെല്ലാം എഐസിസി തീരുമാനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

കോഴിക്കോട് ഡിസിസി ഓഫീസിന്‌ വേണ്ടി നിർമിച്ച കെ കരുണാകരൻ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ കാമറയ്ക്ക് മുന്നിലെത്താൻ ഉന്തുംതള്ളും നടത്തുന്ന കോൺഗ്രസ്‌ നേതാക്കളുടെ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. . എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാൽ നാടമുറിച്ച് ഓഫീസ് ഉദ്ഘടാനം ചെയ്യാൻ നിൽക്കുമ്പോഴത്തെ രംഗങ്ങളാണ് വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലായത്. ഫോട്ടോയിൽ മുഖം വരാനായി മത്സരിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ. 

കെ സുധാകരനെ മാറ്റണമെന്ന് ദേശീയ നേതൃത്വത്തിന് ആഗ്രഹം, പക്ഷെ സമവായമില്ല; ഹൈപവ‍ർ കമ്മിറ്റി രൂപീകരിക്കാൻ നീക്കം

 

By admin