കൂട്ടുകാരുടെ കൂടെ കളിക്കാൻ പോയി, 11കാരനെ ഇരുമ്പ് കമ്പി ചൂടാക്കി പൊള്ളിച്ച് അച്ഛൻ; അറസ്റ്റിൽ

കൊല്ലം: കൊല്ലം പത്തനാപുരത്ത് മകനെ ഇരുമ്പ് കമ്പി ചൂടാക്കി പൊള്ളലേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ. കൂട്ടുകാരോടൊത്ത് കളിക്കാൻ പോയെന്ന് പറഞ്ഞ് പ്രകോപിതനായാണ് പത്തനാപുരം കാരമ്മൂട് സ്വദേശി വിൻസുകുമാർ മകനെ ഉപദ്രവിച്ചത്. കുട്ടിയുടെ തുടയിലും കാൽമുട്ടിന് താഴെയും സാരമായി പൊള്ളേറ്റു. പതിനൊന്നുകാരനായ മകനിൽ നിന്നും അമ്മയിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടി പത്തനാപുരത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

By admin