കാശ്മീരിൽ കുടുങ്ങിയവർ 295 പേരെന്ന് നോർക്ക; മടങ്ങിയെത്തിയത് 111 പേർ, 67പേർ ശ്രീനഗറിൽ നിന്ന് പുറപ്പെട്ടു
തിരുവനന്തപുരം: കാശ്മീരിൽ നിന്ന് ഇനി കേരളത്തിൽ മടങ്ങിയെത്താൻ ഉള്ളത് 295 പേരെന്ന് നോർക്ക. ഇന്നും ഇന്നലെയുമായി മാത്രം 111 പേർ തിരിച്ചെത്തിയിരുന്നു. 67 പേർ ശ്രീനഗറിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുന്നതായി നോർക്ക അറിയിച്ചു. കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം മലയാളികൾ ശ്രീഗനറിൽ കുടുങ്ങുകയായിരുന്നു. 28 പേരാണ് കാശ്മീരിൽ കൊല്ലപ്പെട്ടത്.