കരൾ ക്യാൻസർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ
കരൾ ക്യാൻസർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ.
കരൾ ക്യാൻസർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ
സോഫ്റ്റ് ഡ്രിങ്കുകളും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് കരൾ കാൻസറിനുള്ള സാധ്യത കൂട്ടുന്നു.
ചീര, ബ്രോക്കോളി എന്നിവയിൽ ആന്റിഓക്‌സിഡന്റുകളും സൾഫോറാഫെയ്ൻ പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വിഷാംശം ഇല്ലാതാക്കുന്ന എൻസൈമുകളെ വർദ്ധിപ്പിക്കുന്നു.
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾക്ക് പകരം ധാന്യങ്ങളിലേക്ക് മാറുക. വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയവ ഒഴിവാക്കുക.
.
മിതമായ അളവിൽ മദ്യം കഴിക്കുന്നത് പോലും കരൾ കോശങ്ങളെ നശിപ്പിക്കുകയും പതിവായി മദ്യം കഴിക്കുന്നത് വീക്കം അല്ലെങ്കിൽ ഫൈബ്രോസിസിലേക്ക് നയിക്കുകയും ചെയ്യും.
സാൽമൺ, സാർഡിൻ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് കരൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
കരൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും മഞ്ഞൾ സഹായിക്കും. കുർക്കുമിൻ എന്ന സംയുക്തം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്.
സോസേജുകൾ, ബേക്കൺ പോലുള്ള സംസ്കരിച്ച മാംസങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ ഇവ ഒഴിവാക്കുക.
ഗ്രീൻ ടീ കരൾ രോഗത്തിനും കരൾ കാൻസറിനും സാധ്യത കുറയ്ക്കുന്നു. കരൾ കോശങ്ങളെ സംരക്ഷിക്കുകയും കാൻസർ വളർച്ച തടയുകയും ചെയ്യുന്നു.