‘അന്ന് അച്ഛന്‍, അമ്മാവൻ റോളുകള്‍ക്കായി വിളി വന്നു തുടങ്ങി’; പിന്നീട് സംഭവിച്ചത് പറഞ്ഞ് സാജൻ സൂര്യ

ടെലിവിഷൻ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് സാജന്‍ സൂര്യ. വലിയൊരു ഇടവേളയ്ക്ക് ശേഷം സാജന്‍ സൂര്യ നായകനായി എത്തിയ ഗീത ഗോവിന്ദം എന്ന സീരിയല്‍ ഏഷ്യാനെറ്റില്‍ വിജയകരമായി സംപ്രേക്ഷണം തുടരുകയാണ്. ബിന്നി സെബാസ്റ്റ്യൻ ആണ് സീരിയലിൽ സാജൻ സൂര്യയുടെ നായികയായി എത്തുന്നത്. ഇരുവരും ഒരുമിച്ചെത്തിയ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

ഇരുപത്തിയഞ്ച് വർഷത്തോളമായി സീരിയൽ രംഗത്ത് ഉണ്ടെങ്കിലും ഗീതാഗോവിന്ദം സീരിയലിലെ അംഗങ്ങളുമായുള്ള സൗഹൃദം വളരെ രസകരമാണെന്ന് സാജൻ സൂര്യ പറയുന്നു.  എല്ലാവരും തമ്മിൽ നല്ലൊരു ബോണ്ടുണ്ടെന്നും ഏറെ ആസ്വദിച്ചാണ് തന്റെ കഥാപാത്രം ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു.

ഗീതാദോവിന്ദം സീരിയലിൽ അഭിനയിക്കുന്നതിനു മുൻപ് താൻ വലിയ മേക്ക്ഓവർ നടത്തിയതായും സാജൻ സൂര്യ പറഞ്ഞു. ”ഭാര്യ സീരിയൽ കഴിഞ്ഞശേഷം എനിക്ക് നല്ല തടിയുണ്ടായിരുന്നു. പിന്നീട് വിളി വന്നത് ഏറെയും അച്ഛൻ, അമ്മാവൻ കഥാപാത്രങ്ങൾ ചെയ്യാനാണ്. ആ സമയത്ത് ഞാൻ ഇരുന്ന് ചിന്തിച്ചപ്പോൾ എനിക്കൊരു കാര്യം മനസിലായി. ഞാൻ മാറിയില്ലെങ്കിൽ മൊത്തത്തിൽ എന്റെ കരിയർ മാറുമെന്ന്. അങ്ങനെ ആറ് മാസം കഷ്ടപ്പെട്ട് തടി കുറച്ച്, ഹെയർ ഫിക്സിങ്ങ് അടക്കമുള്ള കാര്യങ്ങൾ ചെയ്തു. അതിനു ശേഷമാണ് നല്ല സീരിയലുകൾ ലഭിക്കുന്നത്”, എന്ന് ജാങ്കോ സ്പേസ് ടിവിക്കു നൽകിയ അഭിമുഖത്തിൽ സാജൻ സൂര്യ പറഞ്ഞു.

കരഞ്ഞുകൊണ്ടിരിക്കുന്ന കഥാപാത്രം അവതരിപ്പിക്കാൻ താത്പര്യമില്ല; വിശേഷങ്ങളുമായി പ്രേക്ഷകരുടെ വേദ

സീരിയലിൽ കാണുന്നത് പോലെയല്ലല്ലോ നേരിട്ടു കാണുമ്പോൾ എന്ന് ആളുകൾ പറയാറുണ്ടെന്നും സാജൻ സൂര്യ പറയുന്നു. ”എന്തു പറ്റി, ഓഞ്ഞ് ഉണങ്ങിപ്പോയല്ലോ എന്നൊക്കെ ചിലർ ചോദിക്കാറുണ്ട്. പണ്ടേ ഞാൻ ഇങ്ങനെയാണ്. സീരിയലിൽ കാണുമ്പോൾ കുറച്ചുകൂടി സൈസ് തോന്നിക്കും”, എന്നും സാജൻ സൂര്യ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin