അടുക്കള ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണേ

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്. ഭക്ഷണം പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ, ടവൽ കത്തിപ്പിടിക്കുക, ചുമരിൽ അഴുക്കുകൾ പറ്റിപ്പിടിക്കുക തുടങ്ങി അടുക്കളയിൽ എന്നും പലവിധത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നു. അതിൽ അധികവും നമ്മുടെ അശ്രദ്ധ മൂലം സംഭവിക്കുന്നതാണ്. ചിലപ്പോൾ ചെറിയ അശ്രദ്ധ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം. അതിനാൽ തന്നെ അടുക്കള ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണം. 

അമിതമായി ഭക്ഷണം വേവിക്കരുത് c

ഭക്ഷണം വേവിക്കാൻ അടുപ്പിൽ വെച്ചതിന് ശേഷം മറ്റ് പണികളിലേക്ക് പോകുന്നവരാണ് അധികപേരും. ഇതിനിടയിൽ ഭക്ഷണം അടിയിൽ പിടിച്ച് കരിഞ്ഞിട്ടുണ്ടാകും. ഇത് പാചകത്തിന് തടസ്സമുണ്ടാക്കുന്നു. അതിനാൽ തന്നെ ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് ആവശ്യമായ സാധനങ്ങൾ എല്ലാം മുൻകൂട്ടി എടുത്ത് വയ്ക്കാം. ഇത് നിങ്ങളുടെ പാചകം എളുപ്പമാക്കുന്നു. 

അടഞ്ഞുപോയ സിങ്ക് 

അടുക്കളയിൽ സ്ഥിരമായി കാണുന്ന പ്രശ്നമാണ് സിങ്ക് അടഞ്ഞുപോകുന്നത്. പാത്രങ്ങളും പച്ചക്കറികളും കഴുകുമ്പോൾ അതിൽ നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങൾ സിങ്കിലേക്ക് വീണാൽ വെള്ളം പോകുന്നതിന് തടസ്സമാകുന്നു. ഇത് ഒരുദിവസത്തെ അടുക്കള ജോലികളെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്യും.

കേടുവന്ന ഔഷധ സസ്യങ്ങൾ 

അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത സാധനങ്ങളാണ് പുതിന, മല്ലിയില തുടങ്ങിയ ഔഷധ സസ്യങ്ങൾ. പാകം ചെയ്ത് കഴിഞ്ഞ ഭക്ഷണങ്ങൾ പൂർണമാകണമെങ്കിൽ അവസാനം മല്ലിയിലയോ പുതിനയോ ഇടണം. എന്നാൽ ശരിയായ രീതിയിൽ ഇത് സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോവുകയും ചെയ്യുന്നു. കേടായ മല്ലിയില കറികളിൽ ഇട്ടാൽ അതോടെ കറിയുടെ രുചിയിലും വ്യത്യാസം ഉണ്ടാവും. അതിനാൽ തന്നെ ഇത്തരം സാധനങ്ങൾ കേടുവരുന്നതിന് മുമ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

അടുക്കള 

അടുക്കളയിൽ പാചകങ്ങൾ ചെയ്യുന്നത് കൊണ്ട് തന്നെ എപ്പോഴും അലങ്കോലമായി കിടക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ കിടക്കുമ്പോൾ പാചകം ചെയ്യുന്നതും ബുദ്ധിമുട്ടാകുന്നു. അതിനാൽ തന്നെ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഓരോ സാധനങ്ങളും എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന വിധത്തിൽ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.

ഇനി ബാക്കിവന്ന നാരങ്ങ കളയേണ്ടി വരില്ല; ഇങ്ങനെ ചെയ്യൂ

By admin