130 പ്രമുഖ കമ്പനികൾ, 2500ലധികം അവസരങ്ങൾ; തിരുവനന്തപുരത്ത് മെഗാ ജോബ് ഫെയര്‍

തിരുവനന്തപുരം: സരസ്വതി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 25ന് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും. വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ രാവിലെ 9ന് ആരംഭിക്കുന്ന ജോബ് ഫെയര്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

വി.കെ. പ്രശാന്ത് എംഎല്‍എയുടെ നേതൃത്വത്തിൽ നടക്കുന്ന ജോബ് ഫെയറിൽ 130 പ്രമുഖ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2500 ലധികം തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3552 ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്തു. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ള, 18 നും 45 നും മദ്ധ്യേ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് പങ്കെടുക്കാം. ഐ.ടി, എന്‍ജിനീയറിം​ഗ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കല്‍, മാനേജ്മന്റ് തുടങ്ങി വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ www.tiim.co.in എന്ന ലിങ്ക് സന്ദര്‍ശിക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഫോൺ: 75938 52229.

READ MORE: സംഗീതവിരുന്നുമായി ടൂറിസം വകുപ്പ്; ‘വയനാട് വൈബ്സ്’ ഏപ്രിൽ 27ന്

By admin