ഹോം കെയർ സർവീസ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ആറ് ഇന്ത്യൻ വനിതകൾക്ക് തുണയായി എംബസി
ദോഹ: തൊഴിൽ തട്ടിപ്പിനിരയായി ഖത്തറിൽ കുടുങ്ങിയ ആറ് ഇന്ത്യൻ വനിതകൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ആന്ധ്ര സ്വദേശികളായ ആറു വനിതകളാണ് നാട്ടിലെ ഏജന്റിന്റെ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയത്.
ഹോം കെയർ സർവീസ് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച ഇവരെ മറ്റു ജോലിക്കായി നിയോഗിക്കുകയായിരുന്നു. തട്ടിപ്പിനിരയായതായി മനസ്സിലാക്കിയ സ്ത്രീകൾ ദോഹയിലെ ഇന്ത്യൻ എംബസിയെ സമീപിച്ചു. ചൊവ്വാഴ്ച എംബസിയുടെ സഹായത്തോടെ സ്ത്രീകളെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ത്യൻ എംബസി അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Read Also – ഖത്തറിലെ തിരക്കേറിയ ജി റിങ് റോഡിൽ ഗതാഗത നിയന്ത്രണം