യൂട്യൂബിലെ ആദ്യ വീഡിയോയ്ക്ക് 20 വയസ്; 19 സെക്കന്‍ഡ് ദൃശ്യം ഇതുവരെ കണ്ടത് 35 കോടിയിലധികം പേര്‍

കാലിഫോര്‍ണിയ: കൃത്യം 20 വര്‍ഷം മുമ്പ് ജാവേദ് കരീം എന്ന യുവാവ് ഒരു മൃഗശാലയില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അത് ഇത്ര വലിയ ചരിത്രമാകുമെന്ന് കരുതിക്കാണില്ല. വീഡിയോ സ്ട്രീമിംഗ് രംഗത്തെ നാഴികക്കല്ലായ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ആദ്യ വീഡിയോയായിരുന്നു അത്. ‘മീ അറ്റ് ദ സൂ’ എന്ന് പേരിട്ടിരിക്കുന്ന 19 സെക്കൻഡ് ദൈർഘ്യമുള്ള ആ കുഞ്ഞ് വീഡിയോ ക്ലിപ്പിന് ഇന്ന് 20 വയസ് തികഞ്ഞിരിക്കുന്നു. 2005 ഏപ്രില്‍ 24നായിരുന്നു ജാവേദ് ആ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്.  

കെട്ടിയടച്ച കമ്പിവേലിക്കകത്ത് നിന്ന് പുല്ല് കഴിക്കുന്ന രണ്ടാനകള്‍, സാൻ ഡിയാഗോ മൃഗശാലയിലെ ആനകളെ കുറിച്ചുള്ള ലഘുവായ വിവരണമായിരുന്നു ആ 19 സെക്കന്‍ഡ് വീഡിയോയില്‍ ഒരു ഇളംമുറക്കാരന്‍റെ തെല്ല് നാണത്തോടെ ജാവേദ് കരീം വിശദീകരിച്ചത്. വീഡിയോ പകര്‍ത്തിയതാവട്ടെ കരീമിന്‍റെ സുഹൃത്തുക്കളും. 2005 മെയ് മാസം യൂട്യൂബ് തുടങ്ങുന്നതിനും ഏറെ മുമ്പ് ചിത്രീകരിച്ചതാണ് ഈ വീഡിയോ. എന്നാല്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത തിയതി 2005 ഏപ്രില്‍ 24. 

ക്ലാരിറ്റി കുറവെങ്കിലും ജാവേജ് കരീമിന്‍റെ വീഡിയോ പിന്നീട് യൂട്യൂബിലെ കൊടുങ്കാറ്റായി, ഇതിനകം കണ്ടത് 35 കോടിയിലേറെ ആളുകള്‍. വീഡിയോയില്‍ കരീം പറഞ്ഞിരുന്നത് ഇങ്ങനെ- “അങ്ങനെ ഞങ്ങൾ ആനകളുടെ മുന്നിലെത്തി, ഇവയുടെ രസകരമായ ഒരു കാര്യം ഇവയ്ക്ക് വളരെ നീളമുള്ള തുമ്പിക്കൈകൾ ഉണ്ട് എന്നതാണ്”. ഒടുവിൽ വീഡിയോയുടെ അവസാന ഭാഗത്ത് കാഴ്ചക്കാരോട് വീഡിയോ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും കരീം ആവശ്യപ്പെടുന്നുമുണ്ട്. യൂട്യൂബ്, ഗൂഗിൾ ഏറ്റെടുത്തതിന് ശേഷം ജാവേദ് കരീം മുമ്പ് യൂണിവേഴ്‌സിറ്റി വെഞ്ച്വേഴ്‌സ് എന്നറിയപ്പെട്ടിരുന്ന വൈ വെഞ്ചേഴ്‌സ് സ്ഥാപിച്ചു. ഈ സംഘടനയിലൂടെ, Airbnb, Reddit, Eventbrite തുടങ്ങിയ ജനപ്രിയ കമ്പനികളിൽ കരീം നിക്ഷേപം നടത്തിയിട്ടുണ്ട്.

Read more: യുട്യൂബിന്‍റെ ആദ്യ വീഡിയോയ്ക്ക് 19 വയസ്, ഇതുവരെ കണ്ടത് 31 കോടിയിലധികം പേര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin