ടിഎൻ 67 ബിആർ 7070, തലപ്പുഴയിലെത്തിയ കാർ നാൽപ്പത്തി മൂന്നാം മൈലിൽ കുടുങ്ങി; രേഖകളില്ലാത്ത 57 ലക്ഷം കണ്ടെടുത്തു

മാനന്തവാടി: രേഖകളില്ലാത്ത പണം പിടികൂടി. തലപ്പുഴ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.  57,55200 ലക്ഷം രൂപയാണ് തലപ്പുഴ നാല്‍പ്പത്തിമൂന്നാം മൈലില്‍ നടത്തിയ വാഹനപരിശോധനയില്‍ പിടിച്ചെടുത്തത്. സംഭവത്തില്‍കാര്‍ തമിഴ്നാട് തമ്മനയക്കന്‍പ്പട്ടി എസ്. ശങ്കരരാജ്(45)നെ കസ്റ്റഡിയിലെടുത്തു. 

ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ബോയ്സ് ടൗണ്‍ ഭാഗത്തുനിന്നും തലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ടി.എന്‍ 67 ബി.ആര്‍. 7070 നമ്പര്‍ കാറിലെ സ്യൂട്ട് കേസില്‍ നിന്നാണ് പണം കണ്ടെടുത്തത്. 500, 200, 100 രൂപകളുടെ നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പണം തലപ്പുഴ കാനറ ബാങ്കിലെത്തി പരിശോധിച്ച് എണ്ണി തിട്ടപ്പെടുത്തിയ ശേഷം മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. 

പണത്തിന്റെ ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. ലഹരിക്കടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും പൊലീസ് പരിശോധന കര്‍ശനമായി തുടരും. എസ്.ഐ. കെ.എം. സാബു, പ്രോബേഷന്‍ എസ്.ഐമാരായ മിഥുന്‍ അശോക്, കെ.പി. മന്‍സൂര്‍ സിവില്‍ പോലീസ് ഓഫീസര്‍ സോഹന്‍ലാല്‍ എന്നിവരാണ് വാഹനങ്ങള്‍ പരിശോധിച്ചത്.

‘അഞ്ച് ലക്ഷത്തിന് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി’, രജിസ്റ്ററിൽ വരെ ഒപ്പുവെപ്പിച്ചു, തട്ടിപ്പിൽ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin