കോട്ടയത്ത് കളക്ടറേറ്റിലെ ഭീഷണി; വ്യാജമെന്ന വിലയിരുത്തലിൽ പൊലീസ്, പരിശോധന അവസാനിപ്പിച്ചു
കോട്ടയം: കോട്ടയത്ത് കളക്ടറേറ്റിൽ ലഭിച്ച ഭീഷണി സന്ദേശം പുറത്ത്. പഹൽഗാം: അടിയന്തര സുരക്ഷാ ഭീഷണി, ഒഴിപ്പിക്കൽ അത്യാവശ്യം എന്ന തലവാചകത്തിലാണ് ഇമെയിൽ സന്ദേശം എത്തിയത്. തമിഴ്നാട് സ്വദേശികൾക്കെതിരെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 2 മണിക്ക് ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു ഭീഷണി. rasdam sregit എന്ന വിലാസത്തിൽ നിന്നാണ് ഇമെയിൽ സന്ദേശം എത്തിയത്. എന്നാൽ സന്ദേശം വ്യാജമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. നിലവിൽ പൊലീസ് പരിശോധന അവസാനിപ്പിച്ചു.
പാലക്കാട് കളക്ട്രേറ്റിലും കൊല്ലം കളക്ടറേറ്റിലും സമാനമായ ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. കളക്ടറുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. കൊല്ലം ജില്ലാ കളക്ടറുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തമിഴ്നാട്ടിൽ ഒരു മാധ്യമപ്രവർത്തകൻ അറസ്റ്റിലായെന്നും വിട്ടയക്കണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തിലെ ആവശ്യം. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മെയിൽ ഐഡി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ കളക്ടർക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
കാസർകോട്ടെ ലുലു മാളും പുതിനാട്ടി കട്‍ലയും; ശ്രീവിദ്യയുടെ നാട് പരിചയപ്പെടുത്തി രാഹുൽ
ബന്ധുവീട്ടിൽ കളിക്കുന്നതിനിടെ അപകടം; കിണറിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം