കാസർകോട്ടെ ലുലു മാളും പുതിനാട്ടി കട്‍ലയും; ശ്രീവിദ്യയുടെ നാട് പരിചയപ്പെടുത്തി രാഹുൽ
കൊച്ചി: അടുത്തിടെ നടന്ന താര വിവാഹങ്ങളില്‍ ഏറ്റവും വൈറലായതും ചർച്ചയായതുമായ ഒരു കല്യാണമായിരുന്നു നടി ശ്രീവിദ്യ മുല്ലച്ചേരിയുടേത്. സംവിധായകൻ രാഹുൽ രാമചന്ദ്രനെയാണ് ശ്രീവിദ്യ വിവാഹം ചെയ്തത്. ശ്രീവിദ്യ കാസർകോഡ് സ്വദേശിയും രാഹുൽ തിരുവനന്തപുരും സ്വദേശിയുമാണ്.
ഭാര്യവീട്ടിൽ എത്തിയതിന്‍റെ വിശേഷങ്ങളാണ് ഇപ്പോൾ രാഹുലിന്റെ ഇൻസ്റ്റഗ്രാം ഫീഡ് നിറയെ. കാസർകോട്ടെ തെയ്യത്തിന്റെ വിശേഷങ്ങളും തിരുവന്തപുരത്തു നിന്നും കാസർകോട് വരെ ഡ്രൈവ് ചെയ്തു പോയതിന്‍റെ വിശേഷങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ശ്രീവിദ്യയുടെ വീട്ടിലെ പഴങ്ങളും പച്ചക്കറികളുമെല്ലാം രാഹുൽ കാസർകോട് ഭാഷയിൽ തന്നെയാണ് പരിചയപ്പെടുത്തുന്നത്. പിന്നീട് മീൻ വാങ്ങാനായി ഇരുവരും പോകുന്നത് ശ്രീവിദ്യയുടെ നാട്ടിലെ ‘ലുലു’ മാളിലേക്കാണ്. ഫിഷ് മാർക്കറ്റിൽ കാണുന്ന മീനുകൾക്ക് കാസർകോടുകാർ പറയുന്ന പേരുകളും രാഹുൽ പരിചയപ്പെടുത്തുന്നുണ്ട്.
സ്റ്റാർ മാജിക്കിലൂടെ ശ്രീവിദ്യ പോപ്പുലറാക്കിയ പുതിനാട്ടി കട്‍ലയും രാഹുൽ വീഡിയോയിൽ കാണിക്കുന്നുണ്ട്. ശ്രീവിദ്യയുടെ നാട്ടിലെ ചില സ്ഥലങ്ങളും രാഹുൽ പരിചയപ്പെടുത്തുന്നുണ്ട്. വീഡിയോയ്ക്കു താഴെ കാസർകോടുകാരും അല്ലാത്തരും സ്നേഹം അറിയിച്ച് കമന്റുകൾ ചെയ്യുന്നുണ്ട്.
എട്ടു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീവിദ്യയും രാഹുലും വിവാഹിതരായത്. ശ്രീവിദ്യ കാസർഗോഡ് സ്വദേശിനിയായതിനാല്‍ ഇരുവരുടെയും എൻഗേജ്മെന്റ് കാസർഗോഡ് വെച്ചാണ് നടത്തിയത്. വിവാഹം എല്ലാവർക്കും എത്തിച്ചേരാനുള്ള സൗകര്യത്തിനായി എറണാകുളത്താണ് നടത്തിയത്. അടുത്തിടെയാണ് ഇരുവരും ശ്രീവിദ്യയുടെ നാടായ കാസർഗോഡ് കറ്റൈർ (Kattire) എന്ന പേരിൽ പുതിയ വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങിയത്.
പ്രധാനമായും ടീഷർട്ടുകളാണ് കറ്റൈറിൽ വിൽക്കുന്നത്. ഇതുകൂടാതെ രാഹുലിന്റെ നാടായ തിരുവനന്തപുരത്ത് ഒരു ക്ലൗഡ് കിച്ചണും ഇരുവരും ചേർന്ന് ആരംഭിച്ചിട്ടുണ്ട്. ബിസിനസ് തിരക്കുകൾ കാരണം തങ്ങൾ ഇരുവരും ഇപ്പോൾ അധികം കാണാറില്ലെന്നും ശ്രീവിദ്യ അടുത്തിടെ പറഞ്ഞിരുന്നു.
‘രേണുവിനെ വച്ച് നിങ്ങളും കണ്ടെന്റ് ഉണ്ടാക്കിയിട്ടില്ലേ?’; ലക്ഷ്മി നക്ഷത്രക്കെതിരെ സായ് കൃഷ്ണ