കരളിനെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍

കരളിനെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍

മോശം ഭക്ഷണശൈലിയാണ് പ്രധാനമായും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നത്. അമിത മദ്യപാനം, സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം, റെഡ് മീറ്റ് അമിതമായി കഴിക്കുന്നത്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം, കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം തുടങ്ങിയവയൊക്കെ കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

കരളിനെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍

കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യഞ്ജനങ്ങളെ പരിചയപ്പെടാം. 

മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിന് ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇവ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

വെളുത്തുള്ളി

വെളുത്തുള്ളിയിലെ ആന്‍റിഓക്സിഡന്‍റുകളും ആലിസിനും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ഇഞ്ചി

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

കറുവപ്പട്ട

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി മൈക്രോബിയല്‍, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

കരളിനായി കഴിക്കേണ്ട മറ്റ് ഭക്ഷണങ്ങള്‍

ഇലക്കറികള്‍, ബീറ്റ്റൂട്ട്, അവക്കാഡോ, വാള്‍നട്സ്, ഗ്രീന്‍ ടീ തുടങ്ങിയവയൊക്കെ കരളിനായി കഴിക്കാം. 

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

By admin