കടിച്ചുമുറിച്ച് കഴിക്കാന്‍ പറ്റുന്ന ബാഗോ! വൈറലായി ലൂയി വീറ്റൊണിന്‍റെ ചോക്ലേറ്റ് ബാഗ്

ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഇവിടെയിതാ വെറൈറ്റിയായി ലൂയി വീറ്റൊണിന്‍റെ ഒരു ചോക്ലേറ്റ് ബാഗാണ് വൈറലാകുന്നത്. വൈവിധ്യമാര്‍ന്ന ബാഗുകളുടെ കളക്ഷനുകള്‍ പുറത്തിറക്കാറുള്ള ഫ്രഞ്ച് ആഡംബര ഫാഷന്‍ ഹൗസ് കമ്പനിയായ ലൂയി വീറ്റൊണ്‍ ചോക്ലേറ്റ് കൊണ്ടൊരു ഹാന്‍ഡ് ബാഗ് ആണ് തയ്യാറാക്കിയിരിക്കുന്നത്. 

ഇത് വാങ്ങി കടിച്ചുമുറിച്ച് കഴിക്കുന്ന ഫുഡ് വ്‌ളോഗറായ കാര്‍മി സെല്ലീത്തോയുടെ വീഡിയോ  സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബാഗിന്റെ പിടിയില്‍ കടിച്ചപ്പോള്‍ രണ്ടും പൊട്ടിത്തകര്‍ന്ന് ടേബിളിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. ക്രീമി ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നാണ് ചോക്ലേറ്റ് ബാഗ് രുചിച്ചശേഷം അദ്ദേഹം പറയുന്നത്. പേസ്ട്രി ഷെഫ് ആയ മാക്‌സിം ഫ്രെഡറിക് ആണ് ലൂയി വീറ്റൊണിന്റെ ചോക്ലേറ്റ് ബാഗ് ഡിസൈന്‍ ചെയ്തത്. 

70% ഡാര്‍ക്ക് ചോക്ലേറ്റാണ് ലൂയി വീറ്റൊണിന്‍റെ ഈ ചോക്ലേറ്റ് ബാഗില്‍ അടങ്ങിയിട്ടുള്ളത്. ബാഗിന്റെ കൈയും സ്ട്രാപ്പും സിപ്പറും 40% മില്‍ക്ക് ചോക്ലേറ്റ് കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ലൂയി വീറ്റൊണിന്റെ ലോഗോയും ഈ ചോക്ലേറ്റ് ബാഗില്‍  പ്രിന്റ് ചെയ്തിട്ടുണ്ട്. ഏകദേശം ഒരു കിലോഗ്രാം ഭാരമുള്ള ഈ ബാഗിന്റ വില 225 യൂറോ (25,500 രൂപ)യാണ്. 

 

 

 

By admin