ഒരു വെറെെറ്റി ചായ കുടിച്ചാലോ? എളുപ്പം തയ്യാറാക്കാം പെെനാപ്പിൾ ടീ

വിവിധ രുചിയിലുള്ള ചായകൾ നിങ്ങൾ കുടിച്ചിട്ടുണ്ടാകും. എന്നാൽ ഒരു വെറെെറ്റി ചായ കുടിച്ചാലോ?. ഏറെ ആരോ​ഗ്യകരവും രുചികരവുമാണ് പെെനാപ്പിൾ ടീ. ബ്രോമെലൈൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി പെെനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. 

ബ്രോമെലൈൻ എൻസൈം വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ ഓസ്റ്റിയോ ആർത്രൈറ്റിസ് ഉള്ളവരിൽ ഇത് നല്ല ഫലം നൽകിയേക്കാമെന്ന്  കെമിസ്ട്രി & ബയോഡൈവേഴ്‌സിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ബ്രോമെലൈൻ ഒരു പ്രോട്ടിയോലൈറ്റിക് എൻസൈം ആയതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താനും വയറു വീർക്കൽ, ഗ്യാസ് പോലുള്ള അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കുന്നു.”ഇതിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. ഇത് കുടലിനെ സംരക്ഷിക്കുന്നു. വിറ്റാമിൻ സി, കാൽസ്യം, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ പെെനാപ്പിളിൽ അടങ്ങിയിട്ടുണ്ട്.

ഇതിലെ വിറ്റാമിൻ സിപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പൈനാപ്പിൾ ചായ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡുകൾ, വിറ്റാമിൻ സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഇവയെല്ലാം ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്.

പൈനാപ്പിൾ ചായ ചർമ്മത്തിനും ഗുണം ചെയ്യും. ഇതിൽ ധാരാളം അസ്കോർബിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ സിന്തസിസിന് പ്രധാനമാണ്. ഇത് മുഖത്തും മറ്റ് ഭാഗങ്ങളിലും പ്രത്യക്ഷപ്പെടുന്ന വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം. 

പെെനാപ്പിൾ ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

വേണ്ട ചേരുവകൾ

പെെനാപ്പിൾ                          1 കഷ്ണം 

വെള്ളം                                   4 കപ്പ്

ഇഞ്ചി                                     1 കഷ്ണം

നാരങ്ങ നീര്                          1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളം തിളപ്പിക്കാനായി വയ്ക്കുക. ശേഷം തിളച്ച വെള്ളത്തിൽ പെെനാപ്പിൾ ഇടുക. ശേഷം അതിലേക്ക് ഇഞ്ചിയും നാരങ്ങ നീരും ചേർക്കുക. നന്നായി തിളപ്പിച്ച ശേഷം കുടിക്കുക. തണുപ്പിച്ച് ആണെങ്കിൽ തണുത്ത ശേഷം ഐസ് ക്യൂബ് ചേർക്കുക. ശേഷം കുടിക്കുക. 

പ്രഭാതഭക്ഷണത്തിലെ ഈ തെറ്റുകൾ ഹൃദ്രോ​ഗ സാധ്യത കൂട്ടാം

 

By admin