മലപ്പുറം:എകെജി സെന്‍റര്‍ ഉദ്ഘാടന ചടങ്ങില്‍ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ കാഴ്ചക്കാരനാക്കിയെന്ന് പിവി അന്‍വറിന്‍റെ പരിഹാസം. പിണറായിയുടെ കുടുംബാധിപത്യമാണ് കണ്ടത്. സംസ്ഥാന സെക്രട്ടറിയേയും അകറ്റി നിര്‍ത്തി. ഇത് ഇടതുപക്ഷ ചരിത്രത്തിൽ ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
രാജ്യം ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് നില്‍ക്കവേ തിരുവനന്തപുരത്ത് സിപിഎം ഓഫീസിന്റെ ഉദ്ഘാടന മഹാമഹം നടത്തിയതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും രംഗത്ത് വന്നു. ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താൻ നാണമുണ്ടോ എന്ന് രാഹുൽ ഫേസ്ബുക്കില്‍ കുറിച്ചു. ലോകം മുഴുവൻ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ദുഃഖം അറിയിക്കുമ്പോൾ പാർട്ടി ഓഫീസിന്‍റെ ഉദ്ഘാടനം നടത്തിയ സിപിഎമ്മിനു നല്ല നമസ്കാരം എന്നും രാഹുല്‍ പറഞ്ഞു
ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താൻ നാണമുണ്ടോ? സിപിഎമ്മിനെതിരെ രാഹുല്‍ മാങ്കൂട്ടത്തിൽ