ഇഷിത ഗർഭിണിയെന്ന് ഉറപ്പിച്ച് ഡോക്ടർ – ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

കഥ ഇതുവരെ 

തലചുറ്റി വീണ ഇഷിതയെ പരിശോധിക്കാനായി ഡോക്ടർ വീട്ടിലെത്തിയിരിക്കുകയാണ്. പരിശോധനക്കൊടുവിൽ ഗർഭിണിയാണെന്നാണ് ഡോക്ടർ പറഞ്ഞത്. ഇഷിത ഗർഭിണിയാണെന്ന് അറിഞ്ഞ സ്വപ്നവല്ലിയും മഞ്ജിമയും വളരെ സന്തോഷത്തിലാണ്. ഉടൻതന്നെ പ്രിയാമണിയോട് ഈ വിവരം പറയാനായി സ്വപ്നവല്ലി പോകാനൊരുങ്ങുകയാണ്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

ഒരു പാത്രം നിറയെ മധുരപലഹാരങ്ങളും ആയാണ് സ്വപ്നവല്ലി പ്രിയാമണിയെ കാണാനായി പോയത്. ഇഷിത ഗർഭിണിയാണെന്ന് അറിഞ്ഞ പ്രിയാമണിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. താൻ പ്രാർത്ഥിച്ച് സകല ദൈവങ്ങളും അവൾ നന്ദി പറഞ്ഞു. ഉടനെ പ്രിയാമണി മാഷേ വിളിച്ച് ഇക്കാര്യം അറിയിച്ചു. മാഷേ മാത്രമല്ല സുചിയെയും അഷിതയെയുമെല്ലാം പ്രിയാമണി കാര്യം വിളിച്ചറിയിച്ചിട്ടുണ്ട്. മകൾ ഗർഭിണിയാണെന്ന്  കേട്ട മാഷിനും വലിയ സന്തോഷമായി. എന്നാൽ മഞ്ജിമയുടെ ഭർത്താവ് കൈലാസിന് മാത്രം ഇഷിത ഗർഭിണിയാണെന്ന് അറിഞ്ഞത് അത്ര രസിച്ചിട്ടില്ല. അവന്റെ ഉദ്ദേശം മറ്റു പലതും ആയിരുന്നല്ലോ. അതുതന്നെയാണ് രസിക്കാത്തതിന്റെ കാരണവും. നാട് മുഴുവൻ ഇഷിത ഗർഭിണിയാണെന്ന് അറിഞ്ഞു കഴിഞ്ഞു. എന്തിന് രചന വരെ കാര്യം അറിഞ്ഞു. ഇഷിത ഗർഭിണിയാവുന്നെങ്കിൽ ആവട്ടെ. അതോടെ ശ്രദ്ധ മുഴുവൻ ആ കുഞ്ഞിലേക്ക് ആയിരിക്കുമല്ലോ. അങ്ങനെ ചിപ്പിയെ ശ്രദ്ധിക്കാനുള്ള സമയം കുറയും. ചിപ്പി തന്നെ തന്റെ അടുത്തെത്തും, അല്ലെങ്കിൽ കോടതി മുഖാന്തരം കൊണ്ടുവരും ഇതാണ് രചനയുടെ പ്ലാൻ. 

 എല്ലാവരും ചർച്ച ചെയ്യുന്നത് ഇഷിതയുടെ ഗർഭം ആണ്. എന്നാൽ മഹേഷും ഇഷിതയും ഇനി എന്ത് ചെയ്യും എന്ന ആലോചനയിലാണ്. കാരണം ഇഷിത ഗർഭിണിയല്ല. അത് മഹേഷിനും ഇഷിതയ്ക്കും മാത്രമേ അറിയൂ. ഒരു വിവരവുമില്ലാത്ത ഡോക്ടർ വന്ന് പരിശോധിച്ചു ഗർഭിണിയാക്കിയല്ലോ നിന്നെ എന്നാണ് മഹേഷ്‌ ഇഷിതയോട് പറഞ്ഞത്. ഇത് ഗർഭമല്ലെന്ന് വീട്ടുകാരെ എങ്ങനെ പറഞ്ഞ മനസ്സിലാക്കാൻ ആണെന്നും അവർ ആലോചിക്കുകയാണ്. ചുരുക്കി പറഞ്ഞാൽ രണ്ടുപേരും പെട്ടു. അപ്പോഴേക്കും ദേ സ്വപ്നവല്ലിയുടെ വക മധുരവും പുളിയും എല്ലാം വരവായി. ഇടയ്ക്കിടെ മരുമകൾക്ക് ഭക്ഷണം കൊടുക്കലും ജ്യൂസ് കൊടുക്കലുമാണ് ഇപ്പോൾ സ്വപ്നവല്ലിയുടെ പ്രധാന പരിപാടി. അതേസമയം മഹേഷും ഇഷിതയും തമ്മിൽ സംസാരിക്കുന്നത് കൈലാസ് ഒളിഞ്ഞുനിന്ന് കേൾക്കുന്നുണ്ട്. കൈലാസ് ധരിച്ചുവെച്ചത് ഇത് മഹേഷിന്റെ അല്ല മറ്റ് ആരുടെയോ ഗർഭം ആണെന്നാണ്. അതുകൊണ്ടാണ് ഇവർക്ക് ഇത്ര പേടി എന്നാണ് കൈലാസിന്റെ വിചാരം. എന്തായാലും തനിക്കൊരു ചാൻസ് ഉണ്ടെന്ന് ഉറപ്പിച്ചിട്ടാണ് അവന്റെ മുന്നോട്ടുള്ള പോക്ക്. കൈലാസ് മിക്കവാറും അടി മേടിച്ചെ അടങ്ങൂ. അങ്ങോട്ടാണ് പോക്ക്…. എന്തായാലും സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.
 

By admin