ആദ്യം കണ്ടത് അയ്യപ്പൻമുടി റോഡിൽ, പിന്നെ നീങ്ങി പുൽക്കാട്ടിലെത്തി; ഒടുവിൽ മാർട്ടിൻ്റെ കൈപ്പിടിയിൽ!
കോതമംഗലം: കോതമംഗലത്ത് അയ്യപ്പൻമുടി റോഡിൽ രാത്രി എത്തിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. എലവുംപറമ്പ് – അയ്യപ്പൻമുടി റോഡിൽ ചാപ്പലിനു സമീപം റോഡിനു കുറുകെയാണ് ആദ്യം പാമ്പിനെ കണ്ടത്. മുനിസിപ്പൽ കൗൺസിലർ സിജോയാണ് വനം വകുപ്പിനെയും പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്കമാലിയെയും വിവരമറിയിച്ചത്.
വിവരമറിഞ്ഞ് ആളുകൾ എത്തിയതോടെ പാമ്പ് സമീപത്തെ പറമ്പിലെ പുൽക്കാട്ടിലൊളിക്കുകയായിരുന്നു. പാമ്പിനെ പിടിക്കാൻ ശ്രമം നടത്തിയപ്പോൾ വീണ്ടും റോഡിലേക്ക് ചാടി ഓടി രക്ഷപെടാൻ ശ്രമിച്ച പാമ്പിനെ മാർട്ടിൻ കൂട്ടിലാക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പ് മാർട്ടിൻ്റെ കൈപ്പിടിയിലൊതുങ്ങിയത്. പാമ്പിനെ വനപാലകർക്ക് കൈമാറി.